Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘ഇ​സ്കോ​ൺ’ മ​ദ്റ​സ​ത​ല...

‘ഇ​സ്കോ​ൺ’ മ​ദ്റ​സ​ത​ല ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം നിർവ്വഹിച്ചു

text_fields
bookmark_border
Students at ISCON Madrasatala Registration Inauguration
cancel
camera_alt

‘ഇ​സ്കോ​ൺ’ മ​ദ്റ​സ​ത​ല ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​ർ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ കീ​ഴി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഇ​സ്‌​ലാ​മി​ക് സ്റ്റു​ഡ​ന്റ്സ് കോ​ൺ​ഫ​റ​ൻ​സ് (ഇ​സ്കോ​ൺ) പ​ത്താ​മ​ത് സ​മ്മേ​ള​നം ന​വം​ബ​ർ 17, 18 തീ​യ​തി​ക​ളി​ൽ ഖു​ർ​തു​ബ ഇ​ഹ്‍യാ​ഉ​ത്തു​റാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ന്റെ മ​ദ്റ​സ​ത​ല ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം കെ.​കെ.​ഐ.​സി അ​ബ്ബാ​സി​യ സോ​ണ​ൽ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ അ​സീ​സ് ന​ര​ക്കോ​ട്ട് മ​ദ്റ​സ സ്റ്റു​ഡ​ന്റ്സ് പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് മെ​ഹ്റാ​നെ ചേ​ർ​ത്ത് നി​ർ​വ​ഹി​ച്ചു.

മ​ദ്റ​സ സ​ദ്ർ മു​ദ​രി​സ് ഷ​മീ​ർ മ​ദ​നി കൊ​ച്ചി ഇ​സ്കോ​ൺ സ​മ്മേ​ള​ന വി​ശ​ദീ​ക​ര​ണം ന​ട​ത്തി. കെ.​കെ.​ഐ.​സി ക്രി​യേ​റ്റി​വി​റ്റി സെ​ക്ര​ട്ട​റി മെ​ഹ്ബൂ​ബ് കാ​പ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റു​ഡ​ന്റ്സ് പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ മെ​ഹ്റാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ നൗ​ഫ​ൽ സ്വ​ലാ​ഹി, യാ​സി​ർ അ​ൻ​സാ​രി, ഇ​സ്ഹാ​ഖ് പൂ​ക്കോ​ട്ടും​പാ​ടം, സീ​ന​ത്ത് ഉ​മ​ർ കാ​പ്പാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സോ​ൺ വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി അ​സ്‌​ലം ആ​ല​പ്പു​ഴ സം​സാ​രി​ച്ചു. മ​ദ്റ​സ ലീ​ഡ​ർ മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും സ്റ്റു​ഡ​ന്റ്സ് എ​ഡി​റ്റ​ർ മാ​ലി​ക് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InaugurationKuwait'ISCONMadrasatala Registration
News Summary - 'ISCON' Madrasatala Registration Inaugurated
Next Story