ധാർമികതയുടെ വെളിച്ചം പകർന്ന് ഇസ്കോൺ
text_fieldsകുവൈത്ത് സിറ്റി: വിദ്യാർഥിതലമുറക്ക് ധാർമികതയുടെ കരുത്തും വെളിച്ചവും പകർന്ന് പത്താമത് ഇസ്ലാമിക് സ്റ്റുഡൻറ്സ് കോൺഫറൻസ് (ഇസ്കോൺ) സമാപിച്ചു. കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഖുർതുബ ഇഹ്യാഉത്തുറാസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസം ശിൽപശാലയിൽ ഇരുന്നൂറിലേറെ വിദ്യാർഥികൾ സംബന്ധിച്ചു. പുതുതലമുറക്ക് ധാർമികതയിലൂന്നിയ ജീവിതാവബോധത്തിനുതകുന്ന വിവിധ വിഷയങ്ങൾ ശിൽപശാല ചർച്ച ചെയ്തു.
എജുക്കേഷനൽ ഗൈഡൻസിനും സംശയനിവാരണത്തിനും പ്രത്യേകം സെഷനുകളുണ്ടായിരുന്നു. ഡോ. ജൗഹർ മുനവ്വർ, ശരീഫ് കാര, സി. മുഹമ്മദ് അജ്മൽ, അശ്റഫ് എകരൂൽ, ഡോ. പി. യാസിർ, ശബീർ സലഫി, സമീർ എകരൂൽ, ശഫീഖ് അബ്ദുറഹീം, സാജിദ് പുതുനഗരം എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു. സാജു ചെമ്മനാട്, ശമീർ മദനി എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. ഗേൾസ് ഗാതറിങ്ങിൽ ഇഹ്യാഉത്തുറാസ് വനിത വിഭാഗം ദഅവ വിങ് മേധാവി ശരീഫ അൽ മുതൈരി, ഡോ. നസ്ല എന്നിവർ സംബന്ധിച്ചു. കുവൈത്ത് കേരള ഇസ്ലാഹി സെൻറർ വനിത വിഭാഗം (കിസ്വ) പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.