ഇസ്ലാമിക് സ്റ്റുഡന്റ്സ് കോൺഫറൻസിന് നാളെ തുടക്കം
text_fieldsകുവൈത്ത് സിറ്റി: മലയാളി വിദ്യാർഥികൾക്കായി കുവൈത്ത് കേരള ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ഇസ്ലാമിക് സ്റ്റുഡന്റ്സ് കോൺഫറൻസ് (ഇസ്കോൺ) വെള്ളി, ശനി ദിവസങ്ങളിലായി നടക്കും. ഇസ്കോൺ പത്താം എഡിഷനാണിത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ഖുർതുബ ഇഹ്യാഉത്തുറാസ് ഓഡിറ്റോറിയത്തിൽ ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് നാസർ അൽമുതൈരി ഉദ്ഘാടനം ചെയ്യും.
ഫറൂഖ് ടീച്ചേഴ്സ് ട്രെയ്നിങ് കോളജ് പ്രഫസർ ഡോ. ജൗഹർ മുനവ്വർ (ന്യൂ ജെൻ ലോകം: നമുക്കും വേണം ചില തിരിച്ചറിവുകൾ), ശരീഫ് കാര (മുസ്ലിം: ആദർശം, ജീവിതം, സംസ്കാരം), അബ്ദുസ്സലാം സലാഹി ഈരാറ്റുപേട്ട (ഖുർആൻ പഠനത്തിന് ഒരാമുഖം) എന്നിവർ പ്രഭാഷണങ്ങൾ നിർവഹിക്കും. ഇഹ്യാഉത്തുറാസ് ചെയർമാൻ ശൈഖ് താരിഖ് അൽ ഈസ, ഖാറത്തുൽ ഹിന്ദിയ്യ മേധാവി ശൈഖ് ഫലാഹ് അൽമുതൈരി എന്നിവർ സംബന്ധിക്കും. സമാന്തരമായി നടക്കുന്ന ജൂനിയർ സ്റ്റുഡന്റ്സ് മീറ്റിൽ കുട്ടികൾക്കുള്ള വിജ്ഞാന വിനോദ പരിപാടികൾ നടക്കും.
Islamic Students Conference to start tomorrowശനിയാഴ്ച രാവിലെ ഒമ്പതിന് മുതിർന്ന വിദ്യാർഥികൾക്കുള്ള ശില്പശാല ആരംഭിക്കും. രജിസ്റ്റർ ചെയ്ത ഒമ്പതു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പ്രവേശനം. ജൗഹർ മുനവ്വർ, ശരീഫ് കാര, മുഹമ്മദ് അജ്മൽ, അശ്റഫ് എകരൂൽ, ഡോ. യാസിർ പി, ശബീർ സലഫി, സമീർ എകരൂൽ, ശഫീഖ് അബ്ദുറഹീം, സാജിദ് പുതുനഗരം എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും. ഗേൾസ് ഗാതറിങ്ങിൽ ഇഹ്യാഉത്തുറാസ് വനിത വിഭാഗം ദഅവ വിങ് മേധാവി ശൈഖ ശരീഫ അൽ മുതൈരി സംബന്ധിക്കും. സമ്മേളനത്തിലേക്ക് വാഹനസൗകര്യം ഉണ്ടായിരിക്കും. വിവരങ്ങൾക്ക്: 60097850 (രജിസ്ട്രേഷൻ), 97862324 (ട്രാൻസ്പോർട്ട്), 55806788 (മറ്റു വിവരങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.