Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​സ്‍ലാ​മി​ക്...

ഇ​സ്‍ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക സം​ഗ​മം

text_fields
bookmark_border
Islamic Womens Association meeting
cancel
camera_alt

ഇ​സ്‍ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ സ​ക്കീ​ർ ഹു​സൈ​ൻ തുവ്വൂ​ർ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ഇ​സ്‍ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ) കു​വൈ​ത്ത് പ്ര​വ​ർ​ത്ത​ക സം​ഗ​മം ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് സെ​ന്റ​റി​ൽ ന​ട​ന്നു. ഐ​വ പ്ര​സി​ഡ​ന്റ് സെ​മി​യ ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഐ.​ജി പ്ര​സി​ഡ​ന്റ് ശ​രീ​ഫ് പി.​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഗ​മ​ത്തി​ൽ ‘ഇ​സ് ലാ​മി​ക പ്ര​വ​ർ​ത്ത​ക​രും സ​മൂ​ഹ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ സ​ക്കീ​ർ ഹു​സൈ​ൻ തുവ്വൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​ങ്ങ​ള്‍ക്ക് വേ​ണ്ടി ജ​ന​ങ്ങ​ളോ​ടൊ​പ്പം നി​ല്‍ക്കു​ന്ന​വ​നാ​ണ് യ​ഥാ​ര്‍ഥ വി​ശ്വാ​സി.

പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ പ്ര​തി​നി​ധി​ക​ൾ

സ​മൂ​ഹ​ത്തി​ന്റെ ഭാ​ഗ​മാ​യി ജീ​വി​ക്കാ​നാ​ണ് ഇ​സ്‍ലാം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ജ​ന​ങ്ങ​ള്‍ക്കി​ട​യി​ൽ ജീ​വി​ക്കു​ക​യും അ​വ​ര്‍ക്കു​വേ​ണ്ടി നി​ല​കൊ​ള്ളു​ക​യും വേ​ണം. അ​തി​ലൂ​ടെ​യാ​ണ് അ​ല്ലാ​ഹു​വി​ലേ​ക്ക് അ​ടു​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. ഐ​വ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജ്മ ഷെ​രി​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു. ന​ജി​യ മെ​ഹ്നാ​സ് ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു. ഐ​വ റ​മ​ദാ​നി​ൽ ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ ഖു​ർ​ആ​ൻ ക്വി​സ് വി​ജ​യി​ക​ൾ​ക്ക് സം​ഗ​മ​ത്തി​ൽ സ​മ്മാ​നം ന​ൽ​കി. ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഷ​ജീ​ന, ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തെ​ത്തി​യ ജാ​സ്മി​ൻ, ഹ​സീ​ന അ​ലി എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitIslamic Women's Association
News Summary - Islamic Women's Association meet
Next Story