ഇസ്ലാമോഫോബിയ; യു.എൻ പ്രമേയത്തെ കുവൈത്ത് സ്വാഗതം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: ഇസ്ലാമോഫോബിയക്കെതിരെ പോരാടുന്നതിനുള്ള നടപടികളും പ്രത്യേക യു.എൻ പ്രതിനിധിയെ നിയമിക്കുന്നതും സംബന്ധിച്ച പ്രമേയം യു.എൻ പൊതുസഭ അംഗീകരിച്ചതിനെ കുവൈത്ത് സ്വാഗതം ചെയ്തു. സമത്വം, സഹിഷ്ണുത, മനുഷ്യാവകാശങ്ങളുടെ ആദരവ് എന്നിവയിൽ അധിഷ്ഠിതമായ സമാധാനപരമായ സഹവർത്തിത്വത്തിന്റെ കാര്യത്തിൽ ആഗോളതലത്തിൽ അവബോധം വ്യാപിപ്പിക്കണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇസ്ലാമിനെയോ മറ്റേതെങ്കിലും വിശ്വാസത്തെയോ അധിക്ഷേപിക്കാൻ സ്വാതന്ത്ര്യത്തിന്റെ തത്ത്വത്തെ ദുരുപയോഗം ചെയ്യരുതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ഉണർത്തി. കഴിഞ്ഞ ദിവസമാണ് ഇസ്ലാമോഫോബിയക്കെതിരായ പ്രമേയം യു.എൻ പൊതുസഭ അംഗീകരിച്ചത്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ (ഒ.ഐ.സി) വേണ്ടി പാകിസ്താനാണ് പ്രമേയം അവതരിപ്പിച്ചത്. 115 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. ഇന്ത്യ ഉൾപ്പെടെ 44 രാജ്യങ്ങൾ വിട്ടുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.