ലബനാനിൽനിന്ന് കുവൈത്ത് പൗരന്മാർ എത്തിത്തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിനെ തുടർന്ന് ലബനാനിൽ നിന്ന് കുവൈത്ത് പൗരന്മാർ നാട്ടിൽ എത്തിത്തുടങ്ങി. വിദേശകാര്യ മന്ത്രാലയം ആരംഭിച്ച ദ്രുതഗതിയിലുള്ള നടപടികളുടെ ഭാഗമായി ലബനാനിൽ നിന്ന് 226 പേരുമായി കുവൈത്ത് എയർവേസ് ആദ്യ വിമാനം ശനിയാഴ്ച പുലർച്ച കുവൈത്തിലെത്തി. സംഘർഷത്തിൽ നിന്ന് കുവൈത്ത് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക വിമാനത്തിൽ ഇവരെ നാട്ടിലെത്തിച്ചത്.
കുവൈത്ത് വിദേശകാര്യ മന്ത്രാലയം ലബനാനിലെ കുവൈത്ത് എംബസി എന്നിവയുടെ ഇടപെടലിൽ യാത്രക്കാർ നന്ദിയും അഭിമാനവും അറിയിച്ചു. ലബനാനിൽ ഉള്ളവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി കുവൈത്ത് എയർവേസ് കൂടുതൽ വിമാന സർവിസ് ആരംഭിച്ചിട്ടുണ്ട്. പൗരന്മാരോട് നാട്ടിലേക്ക് മടങ്ങാനും ലബനാൻ യാത്ര ഒഴിവാക്കാനും കഴിഞ്ഞ ദിവസം കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വിദേശകാര്യ മന്ത്രാലയവും ബെയ്റൂട്ടിലെ കുവൈത്ത് എംബസിയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.