ഉനർവ സ്കൂളിന് നേരെ ഇസ്രായേൽ ആക്രമണം; അപലപിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനികളുടെ അഭയകേന്ദ്രമായി പ്രവർത്തിച്ചുരുന്ന മധ്യഗസ്സയിലെ സ്കൂളിനുനേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് കുവൈത്ത്. നസേറാത്തിലെ യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയായ ഉനർവ നടത്തുന്ന സ്കൂളിനു നേരെയാണ് ഇസ്രായേൽ ബുധനാഴ്ച ആക്രമണം നടത്തിയത്.
നിരപരാധികളായ നിരവധിപേരാണ് സ്കൂൾ ആക്രമിച്ചതിലൂടെ ഇരകളാക്കപ്പെട്ടത്. മരിച്ചവരിൽ ഉനർവയുടെ ആറു തൊഴിലാളികളും അഭയം തേടിയ ഫലസ്തീനികളും ഉൾപ്പെടും.
ഈ നഗ്നമായ കുറ്റകൃത്യത്തെ ശക്തമായി അപലപിക്കുന്നതായും അധിനിവേശത്തിന്റെ വ്യക്തമായ ലംഘനങ്ങളെ തടയുന്നതിനുള്ള ഉത്തരവാദിത്തം യു.എൻ സുരക്ഷാ കൗൺസിലിനുണ്ടെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടെതെ, ഫലസ്തീൻ ജനതയെ അതായത് ഗസ്സയിൽ നിന്ന് കുടിയിറക്കപ്പെട്ടവരെ സംരക്ഷിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.