ഫലസ്തീനിൽ സ്കൂളിന് നേരെ ബോംബാക്രമണം; കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനിൽ ഇസ്രായേൽ തുടരുന്ന നരനായാട്ടിനെതിരെ ശക്തമായ പ്രതിഷേധവുമായി കുവൈത്ത്. കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് അഭയം നൽകുന്ന അൽ തബയിൻ സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ആക്രമണത്തിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രായേൽ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ സുരക്ഷ കൗൺസിൽ പ്രമേയത്തിന്റെയും നഗ്നലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.നിരായുധരായ ഫലസ്തീൻ ജനതക്കെതിരെ നടക്കുന്ന ഭീകരമായ കുറ്റകൃത്യങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹത്തിന്റെയും സുരക്ഷ കൗൺസിലിന്റെയും ഇടപെടലിന്റെ ആവശ്യകതയും മന്ത്രാലയം ആവർത്തിച്ചു. നിരായുധരായ ഫലസ്തീൻകാർക്ക് സിവിൽ സംരക്ഷണം നൽകണമെന്നും ഇക്കാര്യത്തിൽ അന്താരാഷ്ട്ര പ്രമേയങ്ങൾ പാലിക്കാൻ ഇസ്രായേലിനെ നിർബന്ധിക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.