ജറൂസലമിൽ ഇസ്രായേൽ മാർച്ച്: കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ പ്രകോപനപരമായ മാർച്ചിനെ കുവൈത്ത് ശക്തമായി അപലപിച്ചു. ദ്വിരാഷ്ട്ര പരിഹാരത്തെ തുരങ്കം വെക്കുന്നതും വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതുമാണ് ഇത്തരം ഭയാനകമായ പ്രവൃത്തിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ തുടരുന്ന ലംഘനങ്ങൾ തടയുന്നതിനും ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സിവിലിയന്മാരെ സംരക്ഷിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാനും അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ രക്ഷ കൗൺസിലിനോടും കുവൈത്ത് ആഹ്വാനം ചെയ്തു.
ഫലസ്തീൻ ജനതക്കുള്ള കുവൈത്തിന്റെ അചഞ്ചലമായ നിലപാടും കിഴക്കൻ ജറൂസലേം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രത്തിനുള്ള അവരുടെ അവകാശവും കുവൈത്ത് വീണ്ടും വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ജറുസലമിലെ പഴയ നഗരത്തിൽ ഇസ്രായേൽ മാർച്ച് നടത്തിയത്.ആയിരങ്ങൾ പങ്കെടുത്ത മാർച്ചിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും അക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.