ലബനാനിലെ ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം
text_fieldsകുവൈത്ത് സിറ്റി: നൂറുകണക്കിനു പേരുടെ മരണത്തിനും പരിക്കിനും നിരവധിപേരുടെ പലായനത്തിനും ഇടയാക്കിയ ലബനാനിലെ ഇസ്രായേൽ ആക്രമണങ്ങളെയും സൈനിക നടപടികളെയും കുവൈത്ത് ശക്തമായി അപലപിച്ചു. ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും ഉൾപ്പെടെ എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും നഗ്നമായ ലംഘനവും മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഗുരുതര ഭീഷണിയാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഗസ്സയിലെ ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണവും അന്താരാഷ്ട്ര ആവശ്യങ്ങളോടുള്ള ഇസ്രായേൽ അധിനിവേശ സേനയുടെ അവഗണനയും കുവൈത്ത് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. ഇതിന്റെ അനന്തരഫലങ്ങളെ കുറിച്ചും മുന്നറിയിപ്പ് നൽകി. നിരപരാധികളായ സാധാരണക്കാർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്കെതിരെ ഗൗരവമേറിയതും കർശനവുമായ നിലപാട് ആവശ്യമായി വരുന്ന പ്രമേയങ്ങളും ചൂണ്ടിക്കാട്ടി. ലബനാന് പൂർണ പിന്തുണ പ്രഖ്യാപിച്ച കുവൈത്ത് അതിന്റെ പരമാധികാരത്തെയും സ്ഥിരതയെയും തുരങ്കം വെക്കുന്ന എല്ലാ കാര്യങ്ങളും നിരസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.