‘ഇസ്രായേൽ അധിനിവേശം യു.എൻ പ്രമേയങ്ങളോടുള്ള അവഗണന’
text_fieldsകുവൈത്ത് സിറ്റി: സ്വയം പ്രതിരോധം എന്ന വ്യാജേന ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധക്കുറ്റങ്ങൾ യു.എൻ പ്രമേയങ്ങളോടും അന്താരാഷ്ട്ര നിയമങ്ങളോടും ഉള്ള അവഗണനയാണെന്ന് കുവൈത്ത്. ഇസ്രായേലിന്റെ നഗ്നമായ യുദ്ധക്കുറ്റങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങളുടെ തുടർച്ചയായ ലംഘനങ്ങൾക്കും അന്താരാഷ്ട്ര സമൂഹം ഉടൻ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും യു.എൻ ജനറൽ അസംബ്ലിയുടെ നിരായുധീകരണത്തിനായുള്ള ആദ്യ കമ്മിറ്റി യോഗത്തിൽ കുവൈത്തിന്റെ യു.എന്നിലെ സ്ഥിരം പ്രതിനിധി നയതന്ത്ര അറ്റാഷെ റീം അൽ ഷർഹാൻ പറഞ്ഞു.
നുണകൾക്കും യുദ്ധക്കുറ്റങ്ങളുടെ തുടർച്ചയായ നിഷേധത്തിനും ഇസ്രായേലിനെ അവർ ആക്ഷേപിച്ചു. കുട്ടികൾ ഉൾപ്പെടെ 6,000ത്തിലധികം ഫലസ്തീൻ പൗരന്മാരുടെ ജീവൻ അപഹരിച്ച ആക്രമണത്തിൽ റീം അൽ ഷർഹാൻ ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്ട്ര കരാറുകളോട്, പ്രത്യേകിച്ച് നിരായുധീകരണം, അന്താരാഷ്ട്ര സുരക്ഷ, സമാധാനം എന്നിവയുമായി ബന്ധപ്പെട്ടവയോട് കുവൈത്തിന്റെ താൽപര്യവും അവർ പ്രകടിപ്പിച്ചു. ആണവായുധങ്ങളുടെയും കൂട്ട നശീകരണ ആയുധങ്ങളുടെയും നിരായുധീകരണത്തിലും വ്യാപനം തടയുന്നതിലും അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പ് റീം അൽ ഷർഹാൻ വിമർശിച്ചു. വിഷയത്തിൽ ചില രാജ്യങ്ങളെ പെട്ടെന്ന് അപലപിക്കുന്നു. എന്നാൽ, മറ്റുള്ളവയോട് നിശ്ശബ്ദത പാലിക്കുന്നതായും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.