ഇസ്രായേൽ ആക്രമണത്തിലും ലംഘനങ്ങളിലും ഉത്കണ്ഠ
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ക്രൂരമായ ആക്രമണത്തിലും അന്താരാഷ്ട്ര പ്രമേയങ്ങൾ, അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ എന്നിവയുടെ ലംഘനങ്ങളിലും കുവൈത്ത് വിദേശകാര്യ മന്ത്രാലയം അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. രൂക്ഷമായ ആക്രമണത്തിനിടയിലും അന്താരാഷ്ട്ര സമൂഹം തുടരുന്ന നിശ്ശബ്ദതയിൽ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു.
ഇത് അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാകുമെന്നും മുന്നറിയിപ്പ് നൽകി. ഫലസ്തീൻ ജനതക്ക് സംരക്ഷണം നൽകുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ യു.എൻ സുരക്ഷ സമിതി, അന്താരാഷ്ട്ര സമൂഹം, സ്വാധീനമുള്ള രാജ്യങ്ങൾ എന്നിവയോട് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഉണർത്തി. യു.എൻ ജനറൽ അസംബ്ലി പ്രമേയത്തിന് അനുസൃതമായി ഗസ്സയിലെ ജനങ്ങൾക്ക് അടിയന്തര മാനുഷികവും ദുരിതാശ്വാസ സഹായവും എത്തിക്കുന്നത് ഉറപ്പാക്കണമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.