ഇസ്രായേലിന്റേത് ബോധപൂർവ ലംഘനങ്ങൾ -കുവൈത്ത് പ്രതിനിധി
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിൽ ക്രൂരമായ ആക്രമണങ്ങൾ തുടരുന്ന ഇസ്രായേൽ ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര നിയമങ്ങൾ എന്നിവയുടെ ബോധപൂർവമായ ലംഘനമാണ് നടത്തുന്നതെന്ന് കുവൈത്ത് ആവർത്തിച്ചു. പ്രത്യേക രാഷ്ട്രീയ പ്രശ്നങ്ങളും അപകോളനിവത്കരണവുമായി ബന്ധപ്പെട്ട യു.എൻ ജനറൽ അസംബ്ലിയുടെ നാലാമത്തെ കമ്മിറ്റിക്ക് മുമ്പാകെ കുവൈത്ത് സ്ഥിരം പ്രതിനിധി ഫഹദ് അൽ അജ്മി നടത്തിയ പ്രസംഗത്തിലാണ് ഈ പരാമർശങ്ങൾ.
നാം ഇന്ന് കാണുന്നത് വംശഹത്യയാണ്, ലോകം ഒരു കാഴ്ചക്കാരനായി നിൽക്കുന്നു. ഇസ്രായേൽ അധിനിവേശത്തെ തെറ്റിദ്ധരിപ്പിക്കുന്നതും ലജ്ജാകരവുമായ മാധ്യമങ്ങൾക്ക് ഇക്കാര്യം മറക്കാൻ കഴിയില്ലെന്നും അൽ അജ്മി പറഞ്ഞു.
2015 മുതൽ 2022 വരെ ഇസ്രായേൽ അധിനിവേശത്തെ അപലപിച്ച് 140 പ്രമേയങ്ങൾ യു.എൻ പൊതുസഭ അംഗീകരിച്ചു.
എന്നാൽ, ഫലസ്തീനിനെ അപലപിക്കുന്ന ഒരു പ്രമേയം പോലും ഉണ്ടായിട്ടില്ല. പ്രശ്നങ്ങൾക്ക് ദ്വിരാഷ്ട്ര പരിഹാരമാണ് ഏക വഴിയും പരിഹാരവും. ഫലസ്തീൻ ജനങ്ങൾ അതിനെ എതിർക്കുന്നില്ലെന്നും അൽ അജ്മി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.