അടുത്ത ദിവസങ്ങളിൽ തണുപ്പ് കൂടുമെന്ന് പ്രവചനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്ത ദിവസങ്ങളിൽ തണുപ്പ് കൂടുമെന്ന് പ്രവചനം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവിയാണ് പ്രവചനം നടത്തിയത്. കുറഞ്ഞ താപനില 11 മുതൽ 13 വരെ ഡിഗ്രി സെൽഷ്യസും കൂടിയ താപനില 20 മുതൽ 23 ഡിഗ്രി സെൽഷ്യസിനുള്ളിലും ആവുമെന്നാണ് അദ്ദേഹത്തിെൻറ പ്രവചനം. കഴിഞ്ഞ ആഴ്ച മുതൽ അന്തരീക്ഷ താപനില കുറഞ്ഞ് തണുപ്പ് പ്രതിരോധ വസ്ത്രങ്ങൾ ധരിക്കേണ്ട നിലയിലായിട്ടുണ്ട്. ആസ്ത്മ, ശ്വാസകോശ രോഗികൾ വളരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ മുന്നറിയിപ്പുണ്ട്. കാലാവസ്ഥ മാറ്റത്തിെൻറ ഇൗ ഘട്ടത്തിൽ ശ്വാസകോശ രോഗികൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇത്തരം രോഗികൾ അടിയന്തരാവശ്യങ്ങൾക്ക് പുറത്തുപോവുേമ്പാൾ ശ്വാസമെടുക്കുന്നതിനുള്ള ഉപകരണം കൈയിൽ കരുതുകയും ഡോക്ടർ നിർദേശിച്ച രീതിയിൽ ഉപയോഗിക്കുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇൻഹേലർ ഉപയോഗിച്ചിട്ടും ആശ്വാസമില്ലെങ്കിൽ ഉടൻ അടുത്തുള്ള ഹെൽത് സെൻററിലോ ആശുപത്രിയിലോ സന്ദർശിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടും ആസ്ത്മ, ശ്വാസകോശ രോഗികളും ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരിലും വലിയൊരു വിഭാഗം ഇത്തരക്കാരാണ്.
വെള്ളക്കെട്ട്: 43 പേർക്ക് അഗ്നിശമന വകുപ്പ് തുണയായി
കുവൈത്ത് സിറ്റി: മഴയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ 43 പേർക്ക് അഗ്നിശമന വകുപ്പ് തുണയായി. ബേയ്സ്മെൻറിൽ കുടുങ്ങിയ വാഹനങ്ങൾ വെള്ളം വലിച്ചെടുത്ത് വറ്റിച്ച് പുറത്തെടുത്തു.
റോഡിലെ വെള്ളക്കെട്ടുകളും അഗ്നിശമന ഉദ്യോഗസ്ഥർ നീക്കി. ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. പലയിടത്തും വെള്ളക്കെട്ട് ഉണ്ടായതൊഴിച്ചാൽ അത്യാഹിതമൊന്നും സംഭവിച്ചില്ല. ഒാടകളിലെ നീരൊഴുക്ക് ഉറപ്പുവരുത്താൻ അധികൃതർ നേരത്തേ സ്വീകരിച്ച നടപടികളാണ് ഗുരുതരാവസ്ഥ ഒഴിവാക്കിയത്. ഒാടകൾ വൃത്തിയാക്കിയും വെള്ളം വലിച്ചെടുക്കാൻ സംവിധാനം ഒരുക്കിയും ഗതാഗതം വഴിതിരിച്ചുവിട്ടും അധികൃതർ അവസരത്തിനൊത്തുയർന്നു. അസ്ഥിര കാലാവസ്ഥയിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്നും റോഡിലെ വെള്ളക്കെട്ടിനെ നിസ്സാരമായി കണ്ട് വാഹനങ്ങൾ മുന്നോട്ട് എടുക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.