Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവീടിന്​ മുന്നിൽ തമ്പ്​...

വീടിന്​ മുന്നിൽ തമ്പ്​ കെട്ടാൻ അനുമതിയില്ല –മുനിസിപ്പാലിറ്റി

text_fields
bookmark_border
വീടിന്​ മുന്നിൽ തമ്പ്​ കെട്ടാൻ അനുമതിയില്ല –മുനിസിപ്പാലിറ്റി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഇത്തവണ ശൈത്യകാല തമ്പ്​ നിർമാണത്തിന്​ ഏ​ർപ്പെടുത്തിയ വിലക്ക്​ വീടിന്​ മുന്നിലെ തമ്പുകൾക്കും ബാധകമാണെന്ന്​ മുനിസിപ്പാലിറ്റി. സാധാരണ കുവൈത്തിൽ വംബർ 15 മുതൽ മാർച്ച് 15 വരെ നാലുമാസമാണ് മരുപ്രദേശങ്ങളിലും മറ്റും തണുപ്പ് ആസ്വാദന തമ്പുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകാറുള്ളത്​.എന്നാൽ, കോവിഡ്​ പശ്ചാത്തലത്തിൽ ഇത്തവണ ഇത്​ വേണ്ടെന്ന്​ തീരുമാനിച്ചു. ഡിസംബറിൽ അപ്പോഴത്തെ കോവിഡ്​ വ്യാപന തോത്​ കണക്കിലെടുത്ത്​ അനുമതി നൽകുകയോ ​വിലക്ക്​ തുടരു​കയോ ചെയ്യുമെന്ന്​ മുനിസിപ്പൽ കൗൺസിൽ നേരത്തേ വ്യക്​തമാക്കിയിരുന്നു. ആരോഗ്യ മന്ത്രാലയത്തി​െൻറ ശിപാർശയുടെ അടിസ്ഥാനത്തിൽ മന്ത്രിസഭയാണ്​ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

പതിവ്​ ശൈത്യകാല തമ്പുകൾക്ക്​ അനുമതി നിഷേധിച്ച പശ്ചാത്തലത്തിൽ വീടുകൾക്ക്​ പിറകുവശത്ത്​ തമ്പ്​ കെട്ടാൻ അനുമതി നൽകണമെന്ന​ ആവശ്യവുമായി സ്വദേശികൾ രംഗത്തുവന്നിട്ടുണ്ട്​.ചിലർ ഇത്തരത്തിൽ അനധികൃതമായി തമ്പ്​ കെട്ടിയിട്ടുമുണ്ട്​. ഇൗ സാഹചര്യത്തിലാണ്​ വിലക്ക്​ വീടിന്​ മുന്നിലെ തമ്പുകൾക്കും ബാധകമാണെന്ന്​ മുനിസിപ്പാലിറ്റി മുന്നറിയിപ്പ്​ നൽകിയത്​. സുരക്ഷിതമായ അന്തരീക്ഷത്തിൽ നിയ​ന്ത്രണങ്ങളോടെ വീട്ടിനടുത്ത്​ തണുപ്പാസ്വാദന സംവിധാനം ഒരുക്കുന്നത്​ സംബന്ധിച്ച നിർദേശം പഠിക്കുമെന്ന്​ മുനിസിപ്പൽ കൗൺസിൽ അംഗം അഹ്​മദ്​ അൽ ഇൻസി നേരത്തേ വ്യക്​തമാക്കിയത്​ അനുമതിയായി ആളുകൾ തെറ്റിദ്ധരിച്ചെന്നാണ്​ മനസ്സിലാവുന്നത്​. ഇതുവരെ അത്തരം തീരുമാനമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait MunicipalityTent
Next Story