പ്രവാസി തൊഴിലാളികളുടെ വിവരങ്ങള്‍ ബാങ്കിന് മുന്‍കൂട്ടി നല്‍കണമെന്ന് നിർദേശം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ പിരിച്ചുവിടുന്ന പ്രവാസി തൊഴിലാളികളുടെ വിവരങ്ങള്‍ സർക്കാർ ഏജൻസികൾ ബാങ്കിന് മുന്‍കൂട്ടി നല്‍കണമെന്ന് നിർദേശം. വ്യക്തിഗത വായ്പകള്‍ എടുക്കുകയും സാമ്പത്തികബാധ്യത തീര്‍ക്കാതെ രാജ്യം വിടുന്ന സംഭവങ്ങൾ വർധിച്ചതിനെയും തുടര്‍ന്നാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
സ്ഥാപനങ്ങളില്‍നിന്ന് കൃത്യസമയത്ത് ബാങ്കിന് വിവരം ലഭിക്കുന്നതോടെ ഉപഭോക്താവില്‍നിന്നും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വായ്പ കുടിശ്ശിക ഈടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതോടൊപ്പം പുറത്താക്കപ്പെട്ട ജീവനക്കാരുടെ വിവരങ്ങള്‍ ജല-വൈദ്യുതി മന്ത്രാലയങ്ങള്‍ പോലുള്ള വിവിധ സേവന മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കുടിശ്ശിക അടച്ചാല്‍ മാത്രമേ സർവിസ് അവസാനിപ്പിച്ച വിദേശികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ കഴിയൂ.
പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നതിലെ പ്രശ്നങ്ങൾ ഒഴിവാക്കുക എന്നതാണ് ബാങ്കുകളെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഉദാരമായാണ് കുവൈത്തിലെ ബാങ്കുകള്‍ വിദേശികള്‍ക്ക് വ്യക്തിഗത വായ്പകള്‍ അനുവദിക്കുന്നത്. വീടുനിര്‍മാണം, ചികിത്സ, വിവാഹം, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് കുവൈത്തിൽനിന്നും നിരവധി പ്രവാസികൾ വായ്പയെടുക്കാറുണ്ട്. കുവൈത്തിൽനിന്ന് കുറഞ്ഞ പലിശനിരക്കില്‍ വായ്പയെടുത്ത് നാട്ടിലെ പലിശനിരക്ക് കൂടിയ ബാങ്കുകളില്‍ നിക്ഷേപിച്ച് ലാഭംകൊയ്യുന്ന തട്ടിപ്പുകാരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.