രാത്രിയിൽ തണുപ്പ് അനുഭവപ്പെടും; താഴോട്ടിറങ്ങി താപനില, രാജ്യത്ത് മിതമായ കാലാവസ്ഥ
text_fieldsകുവൈത്ത് സിറ്റി: രാജ്യം ശൈത്യകാലത്തിലേക്ക് പ്രവേശിക്കുന്നു. വരും ദിവസങ്ങളിൽ താപനിലയിൽ കാര്യമായ കുറവുണ്ടാകും. വാരാന്ത്യത്തിൽ മിതമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പകൽ സമയത്ത് മിതമായ താപനിലയും രാത്രിയിൽ തണുപ്പും അനുഭവപ്പെടും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് ഇടക്കിടെ ശക്തിപ്പെടാം. ഈ കാലയളവിൽ ചിതറിയ മേഘങ്ങൾ ദൃശ്യമാകുമെന്നും കാലാവസ്ഥ വകുപ്പ് ഡയറക്ടർ ധാരർ അൽ അലി പറഞ്ഞു.
വെള്ളിയാഴ്ചയിലെ കാലാവസ്ഥ പകൽ സമയത്ത് മിതമായതായിരിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ് നേരിയതോ മിതമായതോ ആയ വേഗത്തിൽ ഇടക്കിടെ എത്തും. ചിതറിയ മേഘങ്ങൾ ദൃശ്യമാകും. പരമാവധി താപനില 28- 31ഡിഗ്രി സെൽഷ്യസിന് ഇടയിലായിരിക്കും. രാത്രി തണുപ്പുള്ളതും ഭാഗികമായി മേഘാവൃതവുമായിരിക്കും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമായിരിക്കും.
ചെറിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. കുറഞ്ഞ താപനില 18-21 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ശനിയാഴ്ച പകൽസമയത്തെ താപനില ചൂടുള്ളതോ മിതമായതോ ആയിരിക്കും. നേരിയ കാറ്റ് വീശാൻ സാധ്യതയുണ്ട്. പരമാവധി താപനില 29-32 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാത്രി തണുപ്പ് പ്രതീക്ഷിക്കുന്നു. മിതമായ വേഗതയിൽ കാറ്റ് വീശാം. കുറഞ്ഞ താപനില 19-22 ഡിഗ്രി സെൽഷ്യസ് വരെയാകും. ഡിസംബറോടെ താപനിലയിൽ വലിയ കുറവുണ്ടാകും. തുടർന്ന് രാജ്യം കടുത്ത തണുപ്പ് സീസണിലേക്ക് നീങ്ങും. സീസണിന് മുന്നോടിയായി ഷോപ്പുകളിൽ തണുപ്പ് പ്രതിരോധ വസ്ത്രങ്ങൾ എത്തിത്തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.