കുവൈത്തിൽ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് വർഷങ്ങളെടുക്കുമെന്ന് െഎ.എം.എഫ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കാൻ വർഷങ്ങളെടുക്കുമെന്ന് ഇൻറർനാഷനൽ മോണിറ്ററിങ് ഫണ്ടിെൻറ വിലയിരുത്തൽ. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ പത്തുവരെ െഎ.എം.എഫ് വിദഗ്ധ സംഘം കുവൈത്ത് സന്ദർശിച്ച് സാമ്പത്തിക സ്ഥാപനങ്ങളിലെ വിദഗ്ധരുമായി ചർച്ച നടത്തിയിരുന്നു. കുവൈത്ത് സെൻട്രൽ ബാങ്ക് ഗവർണർ, സെൻട്രൽ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായുള്ള കൂടിക്കാഴ്ചയിൽ ബാങ്കിങ്, പണനയം, നിയന്ത്രണം, മേൽനോട്ടം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. പ്രതിപക്ഷത്തിന് നിർണായക സ്വാധീനമുള്ള പാർലമെൻറിെൻറ എതിർപ്പാണ് സാമ്പത്തിക പരിഷ്കരണങ്ങൾ വേഗത്തിലാക്കുന്നതിന് തടസ്സം. സ്വദേശികളുടെ ആനുകൂല്യങ്ങളെ ബാധിക്കുന്ന പരിഷ്കരണങ്ങൾക്കെതിരെ എം.പിമാർ ശക്തമായി സമ്മർദം ചെലുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.