ഐവ വനിത സംഗമവും ആരോഗ്യ ക്ലാസും
text_fieldsകുവൈത്ത് സിറ്റി: ഐവ മെഹ്ബൂല, അബൂഹലീഫ യൂനിറ്റുകൾ സംയുക്തമായി വനിത സംഗമം സംഘടിപ്പിച്ചു. അബൂഹലീഫ വെൽഫെയർ ഹാളിൽ നടന്ന പരിപാടിയിൽ മുഹമ്മദ് സൽമാൻ ‘ചെറിയ ശീലങ്ങൾ വലിയ നന്മകൾ’ വിഷയത്തിൽ ക്ലാസെടുത്തു. നിസ്സാരമായി തോന്നുന്ന ചെറിയ നന്മകൾ ജീവിതത്തിന്റെ ഭാഗമാക്കിയാൽ ഇഹപര വിജയത്തിന് നിദാനമാവുന്ന വലിയ സൽകർമമാവുമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. മുനീറ മുഹമ്മദ് ‘സ്തനാർബുദം’ വിഷയത്തിൽ ആരോഗ്യ ക്ലാസ് നടത്തി.
കേന്ദ്ര തലത്തിൽ റമദാനിൽ നടത്തിയ ഹദീസ് പ്രശ്നോത്തരി, ഏരിയ തലത്തിൽ നടത്തിയ ഖുർആൻ-ഹിഫ്ദ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണം ഏരിയ പ്രസിഡന്റ് ഷമീന അബ്ദുൽ ഖാദർ നിർവഹിച്ചു. നാജിയ മഹ്നാസ് ഖിറാഅത്ത് നടത്തി. സമീറ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജസീറ തസ്നീം നന്ദി പറഞ്ഞു. ഡോ. മുനീറ മുഹമ്മദിന് ഐവ കേന്ദ്ര സെക്രട്ടറി സൂഫിയ സാജിദ് സ്നേഹോപഹാരം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.