ജാബിർ പാലം: വെള്ളിയാഴ്ച രാവിലെ പ്രവേശനം സൈക്കിളുകൾക്ക് മാത്രമാക്കും
text_fieldsകുവൈത്ത് സിറ്റി: ശൈഖ് ജാബിർ പാലത്തിൽ വെള്ളിയാഴ്ചകളിൽ രാവിലെ പ്രവേശനം സൈക്കിൾ യാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്തും. ഇതുസംബന്ധിച്ച് മുനിസിപ്പൽ കൗൺസിൽ അംഗം ഡോ. അലി സായിർ അൽ ആസ്മി നേരത്തേ സമർപ്പിച്ച നിർദേശം തിങ്കളാഴ്ച മുനിസിപ്പൽ കൗൺസിലിെൻറ സാേങ്കതിക സമിതി അംഗീകരിച്ചു. മറ്റു സമയങ്ങളിൽ സൈക്കിൽ സവാരിക്ക് നേരത്തേതന്നെ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി അപകടങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തിയാണ് കുവൈത്തിലെ ശൈഖ് ജാബിർ കടൽപ്പാലത്തിൽ സൈക്കിൾ സവാരിയും നടത്തവും നിരോധിച്ചത്. ലോകത്തിലെ നാലാമത്തെ വലിയ കടൽപ്പാലമായ ശൈഖ് ജാബിർ പാലത്തിൽ ഇപ്പോൾ ഗതാഗതത്തിരക്ക് ഇല്ല.
ഇതുകൊണ്ടുതന്നെ അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ അപ്രതീക്ഷിതമായി സൈക്കിൾ യാത്രക്കാരെ ഇടിക്കാൻ സാധ്യത കൂടുതലാണ്. അതേസമയം, സൈക്കിൾ യാത്രികർക്ക് പ്രത്യേക ട്രാക്ക് നിർമിക്കുന്നത് പരിഗണനയിലുണ്ട്. എന്നാൽ, ഇത് ആലോചന ഘട്ടത്തിൽ മാത്രമേ എത്തിയിട്ടുള്ളൂ. ഗസാലി അതിവേഗ പാതയിലെ സിഗ്നൽ പോയൻറിൽനിന്ന് ആരംഭിച്ച് ജമാൽ അബ്ദുന്നാസർ റോഡിന് അനുബന്ധമായി സുബ്ബിയ്യ സിറ്റിയിലേക്ക് പോകുന്ന പ്രധാന പാലത്തിന് 37.5 കിലോമീറ്റർ ആണ് നീളം. ദോഹ തുറമുഖ ദിശയിലേക്ക് പോകുന്ന കൈവഴിക്ക് 12.4 കിലോമീറ്റർ നീളമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.