ജലീബിൽ കേടുവന്ന 40 ടണ്‍ ഭക്ഷണപദാർഥങ്ങൾ പിടികൂടി
text_fieldsകുവൈത്ത് സിറ്റി: ജലീബ് അല്‍ ശുയൂഖിലെ പൊട്ടിക്കിടക്കുന്ന അഴുക്കുചാലുകളും വൃത്തിഹീന മായ മാര്‍ക്കറ്റുകളും ശുചിത്വ വകുപ്പിെൻ റ നേതൃത്വത്തില്‍ ശുചീകരിച്ചു. മുനിസിപ്പാലിറ്റി മേധാവി അഹ്മദ് അല്‍ മന്‍ഫൂഹി ഫര്‍വാനിയ മുനിസിപ്പാലിറ്റി ശുചിത്വ വകുപ്പിനോടാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഘം ശുചീകരിച്ചത്.
ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ജലീബ് അല്‍ ശുയൂഖ്, ഹസ്സാവി ഭാഗങ്ങളിലാണ് കൂടുതല്‍ മലിനജലവും മറ്റു മാലിന്യങ്ങളുമുള്ളതെന്ന് ശുചിത്വ വകുപ്പ് മേധാവി സഅദ് അല്‍ ഹറിന്ജ് വ്യക്തമാക്കി. കേടുവന്ന അഴുക്കുചാലുകള്‍ നന്നാക്കിയിട്ടുണ്ടെന്നും കടകളില്‍നിന്നും വീടുകളില്‍നിന്നും മലിനജലം റോഡിലൊഴിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുനിസിപ്പാലിറ്റിയുടെ അഭ്യർഥന പ്രകാരം ജലീബിലെ മൂന്നു മാര്ക്കറ്റികളിലാണ് സംഘം പരിശോധന നടത്തിയത്.
ക്രമരഹിതമായി കിടക്കുന്ന വസ്തുക്കള്‍ പിടിക്കുകയും മാർക്കറ്റുകളുടെ വൃത്തി സൂക്ഷിക്കാനുള്ള നിർദേശങ്ങള്‍ ശുചിത്വ വകുപ്പു നല്‍കുകയും ചെയ്തു. ജലീബില്നിന്നും കേടുവന്ന 40 ടണ്‍ ഭക്ഷണപദാർഥങ്ങളാണ് സംഘം പിടികൂടിയത്. 69 ചതുരശ്ര മീറ്റര്‍ ഉപയോഗിച്ച വസ്ത്രങ്ങളും മാര്‍ക്കറ്റുകളില്‍നിന്നു മാത്രമായി 230 ചതുരശ്ര മീറ്റര്‍ മാലിന്യങ്ങളുമാണ് സംഘം നീക്കിയത്. 30 ശുചീകരണ തൊഴിലാളികളെയും രണ്ടു ബുൾഡോസറുകളും ഉപയോഗിച്ചാണ് മാലിന്യം ഒഴിവാക്കിയത്.
കടകളില്‍നിന്നും താമസ കേന്ദ്രങ്ങളില്‍നിന്നും വെള്ളം പുറത്തേക്ക് ഒഴിക്കുന്നതു മൂലമാണ് ജലീബ് ഭാഗങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിലാണ് കൂടുതല്‍ മലിനജലം റോഡുകളില്‍ കെട്ടിക്കിടക്കുന്നത്. ആ ദിവസങ്ങളില്‍ റോഡുകളിലും പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടന്ന് അസഹ്യമായി ദുർഗന്ധം വമിക്കാറുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.