Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2019 2:24 AMUpdated On
date_range 20 Aug 2019 2:24 AMജലീബ് അൽ ശുയൂഖ് ഒഴിപ്പിക്കൽ: ലേബർ സിറ്റി നിർമാണം കഴിയുംവരെ കാത്തുനിൽക്കില്ല
text_fieldsbookmark_border
camera_alt???????? ??? ?????????? ?????????? ??????????????????????? (????? ???????)
കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിലെ വിദേശി താമസക്കാരെ ഒഴിപ്പിക്കുന്നതിന് നിർദിഷ് ട ലേബർ സിറ്റി നിർമാണം പൂർത്തിയാവുന്നതുവരെ കാത്തുനിൽക്കില്ലെന്ന് റിപ്പോർട്ട്. എ ത്രയും പെെട്ടന്ന് പരിഹാരം കാണാൻ മന്ത്രിസഭ ബന്ധപ്പെട്ട ഇതുസംബന്ധിച്ച് രൂപവത്ക രിച്ച പ്രത്യേക സമിതിക്ക് നിർദേശം നൽകി. മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം, ജല-വ ൈദ്യുതി മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, മാൻപവർ അതോറിറ്റി, പരിസ്ഥിതി വകുപ്പ്, ഭക്ഷ്യവകുപ്പ് എന്നീ ഏഴ് സർക്കാർ വകുപ്പിലെ പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയാണ് വിഷയം കൈകാര്യം ചെയ്യുന്നത്.
ജലീബിലെ വിദേശികളെ പൂർണമായി ഒഴിപ്പിച്ച് വ്യാപാരസമുച്ചയങ്ങളും വിനോദപദ്ധതികളും ഹോട്ടലുകളും ഉൾപ്പെടുന്ന മെഗാ പദ്ധതി നടപ്പാക്കുക അല്ലെങ്കിൽ സ്വദേശികൾക്കായുള്ള ഭവനപദ്ധതി നടപ്പാക്കുക എന്നീ നിർദേശങ്ങളാണ് മുന്നിലുള്ളത്. ഇൗ രണ്ടു നിർദേശങ്ങളും മന്ത്രിസഭ ചർച്ചചെയ്യും.
ശദാദിയ സർവകലാശാല, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം എന്നിവക്ക് സമീപമുള്ള തന്ത്രപ്രധാന പ്രദേശം എന്ന നിലയിൽ ജലീബിനെ ഇന്നത്തെപ്പോലെ ചേരിക്ക് സമാനമായ വിദേശികളുടെ താമസകേന്ദ്രമായി തുടരാൻ അനുവദിക്കരുതെന്നാണ് തീരുമാനം. പ്രദേശത്ത് താമസിക്കുന്ന വിദേശ തൊഴിലാളികളെ ഒഴിപ്പിച്ച് സർക്കാർ നിർമിക്കുന്ന ലേബർ സിറ്റിയിലേക്ക് മാറ്റാനായിരുന്നു നേരേത്ത തീരുമാനിച്ചിരുന്നത്.
എന്നാൽ, ലേബർ സിറ്റി നിർമാണം എങ്ങുമെത്തിയില്ല. അടിസ്ഥാന സൗകര്യത്തിെൻറ അപര്യാപ്തത, കുറ്റകൃത്യങ്ങളുടെ ആധിക്യം, അനധികൃത താമസക്കാരുടെ സാന്നിധ്യം, വഴിവാണിഭം തുടങ്ങി വിവിധ പ്രശ്നങ്ങളാണ് ജലീബ് നേരിടുന്നത്. നാലു ലക്ഷം വിദേശ തൊഴിലാളികർ താമസിക്കുന്ന പ്രദേശമാണ് അബ്ബാസിയ, ഹസാവിയ ഉൾപ്പെടുന്ന വിശാലമായ ജലീബ് മേഖല.
മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലംകൂടിയാണിത്. ജലീബിെൻറ ഭാഗമായ ഹസാവിയിലും മറ്റും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അനധികൃത താമസക്കാരുടെയും വഴിവാണിഭങ്ങളുടെയും കേന്ദ്രമാണ് ഹസാവി.
ഉൾക്കൊള്ളാവുന്നതിലും എത്രയോ ഇരട്ടിയാണ് അബ്ബാസിയയിൽ താമസിക്കുന്നവരുടെ എണ്ണം. അതുകൊണ്ടുതന്നെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അബ്ബാസിയക്കുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story