വൻ സന്നാഹത്തോടെ ജലീബിലെ പരിശോധനക്ക് തുടക്കം
text_fieldsകുവൈത്ത് സിറ്റി: വൻ സന്നാഹത്തോടെ ജലീബ് അൽ ശുയൂഖിൽ മുനിസിപ്പാലിറ്റിയുടെ നേതൃത്വ ത്തിൽ പരിശോധനക്ക് തുടക്കം. മുനിസിപ്പാലിറ്റി മേധാവി എൻജി. അഹ്മദ് അൽ മൻഫൂഹി, ആഭ്യ ന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻറ് ജനറൽ ഇസ്സാം അൽ നഹാം എന്നിവരുടെ നേ തൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
പബ്ലിക് സെക്യൂരിറ്റി, ക്രിമിനൽ സെക്യൂരിറ ്റി, ഗതാഗതം, ഒാപറേഷൻ, ഇഖാമ കാര്യാലയം, വാണിജ്യ മന്ത്രാലയം എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരും പങ്കാളിയാവുന്നുണ്ടെങ്കിലും പ്രധാനമായും നടക്കുന്നത് മുനിസിപ്പൽ പരിശോധനയാണ്. കെട്ടിടങ്ങളോട് അനുബന്ധിച്ചുള്ള അനധികൃത നിർമാണങ്ങൾ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് നീക്കുന്നുണ്ട്.
ചൊവ്വാഴ്ച ഹസ്സാവി ഭാഗത്തായിരുന്നു പരിശോധന. ഇവിടെ നിയമ വിരുദ്ധമായി പ്രവർത്തിച്ചിരുന്ന നിരവധി കച്ചവട സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. ജലീബ് അൽ ശുയൂഖ് പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, നിയമലംഘന പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനും പ്രദേശം ശുദ്ധീകരിക്കുന്നതിനുമാണ് ‘ക്ലീൻ ജലീബ്’ എന്ന പേരിൽ കാമ്പയിൻ നടത്തുന്നത്. മൂന്നുമാസംകൊണ്ട് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽനിന്ന് ജലീബിനെ മുക്തമാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
നിയമലംഘനങ്ങൾ മൂടിവെക്കുകയോ നിയമലംഘകർക്ക് അഭയം നൽകുകയോ ചെയ്യരുതെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഇസ്സാം അൽ നഹാം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. പുറത്തിറങ്ങുേമ്പാൾ തിരിച്ചറിയൽ രേഖകൾ കൈവശം സൂക്ഷിക്കണമെന്ന് അദ്ദേഹം ഉണർത്തി. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഒഴിപ്പിക്കുമെന്നും മൂന്നുമാസത്തിനകം അനധികൃതമായ 2700 സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തിപ്പിക്കാൻ കഴിയാത്ത വിധം ഒഴിപ്പിക്കുമെന്നും മുനിസിപ്പാലിറ്റി മേധാവി എൻജി. അഹ്മദ് അൽ മൻഫൂഹി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.