ജനത കൾചറൽ സെന്റർ കുവൈത്ത് പുരസ്കാരം ഇ.കെ. ദിനേശന്
text_fieldsഇ.കെ. ദിനേശൻ
കുവൈത്ത് സിറ്റി: കുവൈത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ജനതാ കൾച്ചറൽ സെന്റർ (ജെ.സി.സി) വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള പതിനൊന്നാമത്തെ പുരസ്കാരം എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഇ.കെ. ദിനേശന്. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഇദ്ദേഹത്തിന്റെ മലയാളിയുടെ ഗൾഫ് കുടിയേറ്റ ജീവിതവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങൾ, ഡോ.ബി.ആർ. അംബേദ്കർ, ഡോ.റാം മനോഹർ ലോഹ്യ എന്നിവരുടെ ചിന്താധാരയിലൂടെയുള്ള രാഷ്ട്രീയ പ്രവർത്തനവും എഴുത്തും കണക്കിലെടുത്താണ് പുരസ്കാരം. ഡോ.വർഗീസ് ജോർജ്, സിബി കെ തോമസ്, ഷാജു പുതൂർ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
മലയാളിയുടെ ഗൾഫ് കുടിയേറ്റത്തെക്കുറിച്ച് എഴുതിയ ആറ് പുസ്തകങ്ങൾ ഉൾപ്പെടെ പന്ത്രണ്ട് പുസ്തകങ്ങളുടെ രചയിതാവാണ് ഇ.കെ. ദിനേശൻ. പുരസ്കാര സമർപ്പണം ഏപ്രിൽ ആറിന് കോഴിക്കോട് നടക്കുമെന്ന് പുരസ്കാര സമിതി ചെയർമാൻ കോയ വേങ്ങര, ജനറൽ കൺവീനർ അനിൽ കൊയിലാണ്ടി, വൈസ് ചെയർമാൻമാരായ എം.പി.എം സലിം, സമീർ കൊണ്ടോട്ടി, കോഒാഡിനേറ്റർമാരായ മണി പാനൂർ, റഷീദ് കണ്ണവം, ടി.പി.അതുൽ എന്നിവർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.