നൂതന സംവിധാനങ്ങളുമായി ജപ്പാൻ സംഘം മെട്രോയിൽ
text_fieldsകുവൈത്ത് സിറ്റി: ആതുരസേവനരംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിൽ അതിനൂതനചികിത്സ സംവിധാനങ്ങളുടെ വിവിധ സൗകര്യങ്ങൾ ഒരുക്കുന്നു. ഇതിന്റെ ഭാഗമായി മെട്രോ മെഡിക്കൽ ഗ്രൂപ്പും ജപ്പാനിലെ പ്രശസ്തരായ ഫ്യൂജി കമ്പനിയും നേരിട്ടുള്ള കരാർ ഒപ്പുവെക്കും. കരാറിന്റെ ഭാഗമായി ജപ്പാൻ സംഘം മെട്രോ സന്ദർശിച്ചു.
ഫ്യൂജി ജപ്പാനിൽനിന്ന് അസുഷി താതേഷി (ഡിവിഷൻ മാനേജർ), രാജേഷ് ഫിലിപ്പ് (പ്രോഡക്ട് മാനേജർ), അയ്മൻ സയ്യിദ് (ഡിവിഷൻ മാനേജർ) സഫക് സെനിക് (ഡിവിഷൻ മാനേജർ), ഒമർ ഫഹദ് (കൺട്രി മാനേജർ) എന്നിവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു.
ഉടൻ തുടങ്ങുന്ന പുതിയ ബ്രാഞ്ചുകളിൽ എം.ആർ.ഐ, എക്സ്റേ, കാർഡിയാക് സി.ടി, മാമ്മോഗ്രാഫി, അൾട്രാസൗണ്ട്, എൻഡോസ്കോപ്പ് തുടങ്ങിയ നൂതനസംവിധാനങ്ങളുടെ സഹായത്തോടെ കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന നിലവാരമുള്ള റിസൽട്ട് ലഭിക്കുന്ന മികച്ച നിലയിലേക്ക് പോകുന്നതിന്റെ ഭാഗമായിട്ടാണ് മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പുതിയ ചുവടുവെപ്പ്.
ജപ്പാനുമായുള്ള കരാർ പ്രകാരം ഈ അതിനൂതനസംവിധാനങ്ങൾ പുതിയ ബ്രാഞ്ചുകൾക്ക് പുറമെ നിലവിലുള്ള ബ്രാഞ്ചുകളിലും ആരംഭിക്കുമെന്നും ഇത് വലിയൊരു വിഭാഗം ആളുകൾക്ക് ആശ്വാസമാവുമെന്നും മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.