ജെ.സി.സി-കുവൈത്ത് ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലേക്കു പറന്നു
text_fieldsകുവൈത്ത് സിറ്റി: ജനത കൾചറൽ സെൻറർ (ജെ.സി.സി), ഗോൾഡൻ ഗേറ്റ് ട്രാവൽസുമായി ചേർെന്നാരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം കുവൈത്തിൽനിന്ന് കൊച്ചിയിലേക്കു പറന്നു. യാത്രക്കാർക്ക് സൗകര്യം ചെയ്തുകൊടുക്കാൻ ജെ.സി.സി വളൻറിയർമാരുടെ സേവനമുണ്ടായിരുന്നു. ജെ.സി.സി മിഡിൽഈസ്റ്റ് കമ്മിറ്റി പ്രസിഡൻറ് സഫീർ പി. ഹാരിസ്, കുവൈത്ത് കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ വഹാബ്, കൺവീനർ ടി.പി. അൻവർ, മധു എടമുട്ടം, ഖലീൽ കായംകുളം, അനിൽ കൊയിലാണ്ടി, ശ്യാം, റമീസ് റഹിം എന്നിവർ നേതൃത്വം നൽകി.
രണ്ടാംഘട്ട ചാർട്ടേഡ് വിമാനം ജൂൺ 21ന് കുവൈത്തിൽനിന്ന് കൊച്ചിയിലേക്കു പുറപ്പെടും. കോവിഡ് പരിശോധനയുടെ പേരിൽ നിലവിലുള്ള സർക്കാർ നിയമങ്ങൾ പിൻവലിക്കുന്ന മുറക്ക് രണ്ടാംഘട്ട ചാർട്ടേഡ് വിമാനത്തിെൻറ കൂടുതൽ കാര്യങ്ങളുമായി മുന്നോട്ടുപോകും.
കോവിഡ് പരിശോധന നിർബന്ധമാക്കിയ കേരള സർക്കാറിെൻറ ഉത്തരവ് അപലപനീയമാണെന്നും ഇത് എത്രയും വേഗം പിൻവലിക്കണമെന്നും ജെ.സി.സി കുവൈത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.