Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജിദ്ദ ഉച്ചകോടി: ഐക്യം...

ജിദ്ദ ഉച്ചകോടി: ഐക്യം ആഹ്വാനം ചെയ്ത് കുവൈത്ത് കിരീടാവകാശി

text_fields
bookmark_border
ജിദ്ദ ഉച്ചകോടി: ഐക്യം ആഹ്വാനം ചെയ്ത് കുവൈത്ത് കിരീടാവകാശി
cancel
camera_alt

കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ  ജാ​ബി​ർ അ​സ്സ​ബാ​ഹ്  

Listen to this Article

കു​വൈ​ത്ത് സി​റ്റി: ജി.​സി.​സി രാ​ജ്യ​ങ്ങ​ളും അ​മേ​രി​ക്ക​യും സ​ഹോ​ദ​ര അ​റ​ബ് രാ​ജ്യ​ങ്ങ​ളാ​യ ഈ​ജി​പ്ത്, ഇ​റാ​ഖ്, ജോ​ർ​ഡ​ൻ എ​ന്നി​വ ചേ​ർ​ന്ന് ര​ണ്ട് ദി​വ​സ​മാ​യി ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന സു​ര​ക്ഷ ഉ​ച്ച​കോ​ടി ഞാ​യ​റാ​ഴ്ച സ​മാ​പി​ച്ചു. അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ​യും മേ​ഖ​ല​യു​ടെ​യും താ​ൽ​പ​ര്യ​ങ്ങ​ളും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്ക​പ്പെ​ടാ​ൻ ഒ​രു​മി​ച്ചു​ള്ള നീ​ക്ക​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് ഉ​ച്ച​കോ​ടി​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ൽ കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് പ​റ​ഞ്ഞു.

മു​ഴു മേ​ഖ​ല​ക​ളി​ലും ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത അം​ഗ രാ​ജ്യ​ങ്ങ​ൾ ഉ​ച്ച​കോ​ടി​യി​ൽ ആ​വ​ർ​ത്തി​ക്കു​ക​യും സ​മാ​ധാ​ന​വും സ​മൃ​ദ്ധി​യും നി​ല​നി​ൽ​ക്കു​ന്ന ഒ​രു പ്ര​ദേ​ശ​ത്തി​നാ​യി പൊ​തു കാ​ഴ്ച​പ്പാ​ട് വി​ഭാ​വ​നം ചെ​യ്യു​ക​യും ചെ​യ്തു.

ഉ​ച്ച​കോ​ടി​യി​ൽ അ​വ​ത​രി​പ്പി​ച്ച സം​യു​ക്ത പ്ര​മേ​യ​ത്തി​ൽ, മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത നേ​താ​ക്ക​ൾ അ​ടി​വ​ര​യി​ട്ടു. ന​ല്ല അ​യ​ൽ​പ​ക്ക ബ​ന്ധ​വും പ​ര​മാ​ധി​കാ​ര​ത്തോ​ടും പ്രാ​ദേ​ശി​ക സ​മ​ഗ്ര​ത​യോ​ടു​മു​ള്ള ബ​ഹു​മാ​ന​വും പാ​ലി​ക്കാ​ൻ രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത പ്ര​മേ​യ​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു. ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​യു​ക്ത പ്ര​മേ​യം അ​പ​ല​പി​ച്ചു.

ഗ​ൾ​ഫി​നെ കൂ​ട്ട ന​ശീ​ക​ര​ണ ആ​യു​ധ​ങ്ങ​ളി​ൽ നി​ന്ന് മു​ക്ത​മാ​ക്കാ​നും പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സ്ഥി​ര​ത​യും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കാ​നും അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി​യു​മാ​യും മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളു​മാ​യും പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കാ​ൻ നേ​താ​ക്ക​ൾ ഇ​റാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഫ​ല​സ്തീ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​യും ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ദു​രി​താ​ശ്വാ​സ ഏ​ജ​ൻ​സി​യെ​യും പി​ന്തു​ണ​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും നേ​താ​ക്ക​ൾ ഉ​ച്ച​കോ​ടി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

മി​ഡി​ൽ ഈ​സ്റ്റി​ൽ നീ​തി​യു​ക്ത​വും സ​മ​ഗ്ര​വും ശാ​ശ്വ​ത​വു​മാ​യ സ​മാ​ധാ​നം കൈ​വ​രി​ക്കു​ന്ന​തി​നാ​യി മു​ൻ​കൈ​യെ​ടു​ക്കാ​ൻ അ​മേ​രി​ക്ക സ​ന്ന​ദ്ധ​മാ​ണെ​ന്ന് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ ഉ​ച്ച​കോ​ടി​ക്കി​ടെ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeddah SummitKuwait Crown Prince
News Summary - Jeddah Summit: Kuwait Crown Prince calls for unity
Next Story