Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഉച്ചജോലി വിലക്ക്...

ഉച്ചജോലി വിലക്ക് ലംഘനം​ 266 കമ്പനികൾക്കെതിരെ

text_fields
bookmark_border
ഉച്ചജോലി വിലക്ക് ലംഘനം​ 266 കമ്പനികൾക്കെതിരെ
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഉച്ചസമയത്ത്​ വിലക്ക്​ ലംഘിച്ച്​ തൊഴിലാളികളെ കൊണ്ട്​ പുറംജോലി ചെയ്യിപ്പിച്ച 266 കമ്പനികൾക്കെതിരെ നടപടി. മാൻപവർ അതോറിറ്റി നടത്തിയ പരിശോധനയിലാണ്​ വിലക്ക്​ ലംഘിച്ച്​ പുറംജോലി ചെയ്യിക്കുന്നതായി കണ്ടെത്തിയത്​.375 നിയമലംഘനങ്ങളാണ്​ കണ്ടെത്തിയത്​. നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ 99444800 എന്ന ഹോട്ട് ലൈൻ നമ്പറിൽ അറിയിക്കണം.

ജൂൺ ഒന്ന് മുതൽ ആഗസ്​റ്റ് 31 വരെ മൂന്ന് മാസത്തേക്കാണ് മധ്യാഹ്നജോലി വിലക്ക്​ നിലവിലുള്ളത്​. ഈ കാലയളവിൽ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്​ഥലങ്ങളിൽ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല. രാജ്യത്ത് ചൂട് കനക്കുന്ന ഈമാസങ്ങളിൽ തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് മധ്യാഹ്ന പുറംജോലി വിലക്ക്.മുന്നറിയിപ്പ്​ നൽകിയതിന്​ ശേഷവും നിയമലംഘനം തുടരുന്ന കമ്പനികൾ ഒാരോ തൊഴിലാളിക്കും 100 ദീനാർ മുതൽ 200 ദീനാർ വരെ പിഴയൊടുക്കേണ്ടിവരുമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jobkuwait newsgul fnews
Next Story