Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2019 2:18 PM IST Updated On
date_range 13 Jun 2019 2:18 PM ISTതൊഴിൽനിയമ ലംഘനം: കാത്തലിക് ചർച്ചിന് 100 ദീനാർ പിഴ
text_fieldsbookmark_border
കുവൈത്ത് സിറ്റി: തൊഴിൽനിയമം ലംഘിച്ചതിന് കുവൈത്തിലെ കാത്തലിക് ചർച്ചിന് മാൻപവർ അതോറിറ്റി 100 ദീനാർ പിഴ ചുമത്തി. ജീവനക്കാരിൽ നിശ്ചിത ശതമാനം കുവൈത്തികളാവണമെന്ന നിയമം പാലിക്കാത്തതിനാണ് പിഴ ഇൗടാക്കിയതെന്ന് അതോറിറ്റി വക്താവ് അസീൽ അൽ മസായിദ് പറഞ്ഞു. കുവൈത്തിൽ ക്രിസ്ത്യാനികൾ കുറവായതിനാൽ മറ്റു ചർച്ചുകൾക്ക് ഇൗ നിയമത്തിൽ ഇളവുണ്ട്. 300ൽതാഴെ സ്വദേശികളാണ് ക്രിസ്ത്യാനികളായുള്ളത്. ആറുലക്ഷത്തിന് മേൽ വിവിധ രാജ്യക്കാരായ ക്രൈസ്തവ വിശ്വാസികൾ കുവൈത്തിലുണ്ടെന്നാണ് കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story