പ്രതിദിനം ശരാശരി പത്തു പേർക്ക് ജോലി അനുബന്ധ പരിക്ക്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിദിനം ശരാശരി പത്തുപേർക്ക് ജോലിക്കിടെ പരിക്കുപറ്റുന്നതായി മാൻപവർ അതോറിറ്റി. വീണു പരിക്കേറ്റശേഷം മരണവും സംഭവിക്കുന്നുണ്ട്.
ചില അപകടങ്ങൾ ജോലിക്കാരെ അംഗവൈകല്യത്തിലേക്ക് നയിക്കുന്നത്. തൊഴിലിടങ്ങളിലും വ്യവസായ മേഖലകളിലും ജോലിക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ബോധ്യമാകാൻ മാൻപവർ അതോറിറ്റി ഉദ്യോഗസ്ഥർ ഫീൽഡ് സന്ദർശനം നടത്തുന്നതായി പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് വിഭാഗം ഉപമേധാവി ഇമാൻ അൽ അൻസാരി പറഞ്ഞു.
മിക്ക വർക്ക്ഷോപ്പുകളിലും ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിക്കുന്നതിൽ പിന്നിലാണ്. റിക്രൂട്ട്മെൻറിെൻറ തുടക്കം മുതൽ തൊഴിലാളികൾക്ക് സമഗ്ര ഇൻഷുറൻസ് നൽകാൻ തൊഴിലുടമക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.