രാജ്യത്ത് 780 അധ്യാപക ഒഴിവുകൾ; വിദേശികൾക്കും അപേക്ഷിക്കാം
text_fieldsകുവൈത്ത് സിറ്റി: അടുത്ത അധ്യയന വര്‍ഷത്തിൽ 780 അധ്യാപകര്‍ക്ക് തൊഴിലവസരമുണ്ടെന്ന് വി ദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഫഹദ് അല്‍ ഗൈസ് വ്യക്തമാക്കി. സ്വദേശികളില്ന ിന്നും വിദേശികളില്നിന്നുമുള്ള അധ്യാപകര്‍ക്ക് ഈ സീറ്റിലേക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലൂടെയാണ് സ്വദേശികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിദേശികള്‍ക്ക് കുവൈത്തിലെ എംബസി വഴി മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. അപേക്ഷകരുടെ യോഗ്യതകൾ, മാനദണ്ഡങ്ങൾ, നിർദേശങ്ങള്‍, ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകൾ എന്നിവയെ കുറിച്ചെല്ലാം മന്ത്രാലയത്തിെൻറ വൈബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. പ്രധാനമായും ഇംഗ്ലീഷ്, ജിയോളജി, ഫിസിക്സ്, ബയോളജി, കെമിസ്ട്രി വിഷയങ്ങളിലാണ് തൊഴിലവസരമുള്ളത്. വിദ്യാഭ്യാസ മേഖലകളില്‍ കഴിവുള്ള വിദേശ അധ്യാപകരെ നിയമിക്കാൻ മന്ത്രാലയത്തിെൻറ നേതൃത്വത്തില്‍ ജോർഡന്, ഫലസ്തീന്, തുനീഷ്യ എന്നീ രാജ്യങ്ങളില്‍ അപേക്ഷ നടപടിക്രമങ്ങൾ സ്വീകരിച്ചുവരുന്നുണ്ട്.
ജോര്‍ഡനില്‍ പ്രവര്‍ത്തനം ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ നിരവധി അപേക്ഷകരാണ് എത്തിയതെന്ന് അല്‍ ഗൈസി പറഞ്ഞു. അടുത്താഴ്ച വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ജോർഡനിലേക്ക് പുറപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. എഴുത്തുപരീക്ഷക്കു ശേഷം നേരിട്ടുള്ള അഭിമുഖം വഴിയായിരിക്കും ആളുകളെ തെരഞ്ഞെടുക്കുക. സ്വദേശി, വിദേശി അപേക്ഷകര്‍ക്കു നേരിട്ടു വിവരങ്ങള്‍ ലഭ്യമാക്കാന്‍ മന്ത്രാലയത്തിനുകീഴില്‍ പ്രത്യേക കൗണ്ടര്‍ തുറക്കുന്നതിെൻറ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.