വിദേശികൾക്ക് തൊഴിൽനിയമനം നൽകില്ലെന്ന് കുവൈത്ത് നഗരസഭ
text_fieldsകുവൈത്ത് സിറ്റി: ഭാവിയിൽ തങ്ങളുടെ പ്രവൃത്തികളിൽ വിദേശികൾക്ക് തൊഴിൽനിയമനം നൽകില്ലെന്ന് കുവൈത്ത് നഗരസഭ അറിയിച്ചു. കരാർ കാലാവധി പൂർത്തിയാക്കിയവരെയും നഗരസഭക്ക് ഇനി സേവനം ആവശ്യമില്ലാത്തവരെയും പിരിച്ചുവിടുന്നതിനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഇനി വിദേശികളെ ജോലിക്ക് എടുക്കേണ്ടെന്ന നിലപാട് നഗരസഭ എടുത്തത്. നഗരസഭക്ക് കീഴിൽ ജോലി ചെയ്യുന്ന മുഴുവൻ വിദേശികളുടെയും ബയോഡാറ്റയും അവരുടെ ജോലിയുമുൾെപ്പടെയുള്ള വിശദാംശങ്ങൾ ലഭ്യമാക്കാൻ നഗരസഭ ഡയറക്ടർ ജനറൽ എൻജിനീയർ അഹ്മദ് അൽമൻഫൂഇ ഭരണകാര്യ-ധനകാര്യ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
നഗരസഭക്കു കീഴിൽ വിദേശ തൊഴിലാളികളുടെ എണ്ണം വളരെ കൂടുതലാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഉൾപ്രദേശങ്ങളിലാണ് നഗരസഭക്ക് കീഴിൽ കൂടുതൽ വിദേശികൾ ജോലി ചെയ്യുന്നത്. കൂടുതലുള്ള ജീവനക്കാരുടെയും നിശ്ചിത യോഗ്യത സർട്ടിഫിക്കറ്റുകൾ ഇല്ലാത്തവരെയും പിരിച്ചുവിടാനാണ് തീരുമാനം.
ഇത്തരം ജീവനക്കാരുടെ കരാർ പരിശോധിക്കാനും അവരുടെ ആനുകൂല്യങ്ങളും ബോണസുകളും നിർത്തലാക്കാനും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, വിദേശ തൊഴിലാളികളെ ഒഴിവാക്കുന്നത് ടെലിവിഷൻ മേഖലയെ ബാധിക്കില്ലെന്ന് വാർത്തവിതരണ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി മാജിദ് അൽജസ്സാഫ് പ്രസ്താവിച്ചു.
കഴിവുറ്റ കുവൈത്തി യുവാക്കൾ ഉള്ളതിനാൽ വാർത്തവിതരണ മന്ത്രാലയം വിദേശികളെ ആശ്രയിക്കുന്നില്ല. കുവൈത്തി യുവാക്കളിൽ മികച്ച വിശ്വാസമുണ്ട്. വെളിച്ച സംവിധാനം, ശബ്ദസംവിധാനം, കാമറ തുടങ്ങിയ മേഖലകളിൽ അവർക്ക് മികച്ച പരിശീലനം നൽകാനൊരുങ്ങുകയാണ് മന്ത്രാലയം. ഇൗ മേഖലയിലെ മൊത്തത്തിലുള്ള തൊഴിൽ ആസൂത്രണത്തിെൻറ ഭാഗമാണിത്. കഴിഞ്ഞ റമദാൻ വരെ മന്ത്രാലയത്തിെൻറ വരുമാനം 10 ലക്ഷം ദീനാറാണ്.
അടുത്ത വർഷം വരുമാനം ഇരട്ടിയാക്കാൻ ഇൗ വളർച്ച പ്രോത്സാഹനമാകുന്നതായും മാജിദ് അൽജസ്സാഫ് കൂട്ടിച്ചേർത്തു. മന്ത്രാലയത്തിലെ ബൃഹത് പദ്ധതിയായ മൊണ്ടാഷ് സെൻറർ ഉടൻ തുറക്കുമെന്ന് മാജിദ് അൽജസ്സാഫ് വ്യക്തമാക്കി. എഡിറ്റിങ്, കളർ കറക്ഷൻ, ഗ്രാഫിക്സ്, ശബ്ദം എന്നിവയിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്ന 37 എഡിറ്റിങ് കേന്ദ്രങ്ങൾ ഉൾപ്പെട്ടതാണ് മൊണ്ടാഷ് സെൻററെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.