കേരളത്തിലെ വാക്സിൻ ചലഞ്ചിന് ഒരുലക്ഷം നൽകി ജോർഡൻ പൗരൻ
text_fieldsകുവൈത്ത് സിറ്റി: കേരളത്തിൽ നടക്കുന്ന വാക്സിൻ ചലഞ്ച് സംഭാവന കാമ്പയിനിെൻറ ഭാഗമായി കുവൈത്ത് പ്രവാസിയായ ജോർഡൻ പൗരൻ. പ്രൈം വണ്‍ ഗ്രൂപ് എന്ന പ്രമുഖ നിര്‍മാണ സ്ഥാപനത്തിെൻറ സി.ഇ.ഒ ആയ ഫാദി ഫായിസ് അല്‍ സുഹൈർ ആണ് ഒരുലക്ഷം രൂപ നൽകിയത്.
മലയാളികളെയും മലയാളക്കരയെയും ഏറെ സ്നേഹിക്കുന്ന ഇദ്ദേഹം നേരത്തെ കഴിഞ്ഞ പ്രളയകാലത്തും മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് സഹായം നല്‍കിയിരുന്നു. കുവൈത്ത് ഐ.എം.സി.സി മുഖേന അദ്ദേഹം മലയാളികളുടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നുണ്ട്.
കേരളത്തിന് പുറത്ത് ഡല്‍ഹിപോലുള്ള സംസ്ഥാനങ്ങളില്‍ ഐ.എം.സി.സി നടപ്പാക്കുന്ന സ്വയംതൊഴില്‍ സഹായ പദ്ധതികളിലും അദ്ദേഹം സഹായം നല്‍കിയിരുന്നു. കേരള സർക്കാറിന് കീഴിൽ ഓരോ വീടുകളിലും ഭക്ഷണക്കിറ്റെത്തിച്ച കരുതലിനെക്കുറിച്ച് വായിച്ചറിഞ്ഞും ചോദിച്ചറിഞ്ഞുമാണ് അദ്ദേഹം സഹായം നൽകിയത്.
തെൻറ സ്ഥാപനത്തിലെ ജീവനക്കാരില്‍ നല്ലൊരു പങ്കും മലയാളികളാണെന്നതും ഇതിന് കാരണമായി. കുവൈത്തില്‍ പ്രവാസി സംഘടനകള്‍ നടത്തുന്ന കോവിഡ് പ്രതിരോധ സഹായങ്ങളിലും അദ്ദേഹം ഭാഗഭാക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.