Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജു​വാ​ൻ അ​ന്‍റോ​ണി​യോ...

ജു​വാ​ൻ അ​ന്‍റോ​ണി​യോ പി​സി ദേ​ശീ​യ ഫു​ട്ബാ​ൾ മുഖ്യ പരിശീലകനായി ചുമതലയേറ്റു

text_fields
bookmark_border
press meet
cancel
camera_alt

ജു​വാ​ൻ അ​ന്‍റോ​ണി​യോ പി​സി കെ.​എ​ഫ്.​എ ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: മു​ൻ ഫു​ട്ബാ​ൾ താ​ര​വും കോ​ച്ചു​മാ​യ ജു​വാ​ൻ അ​ന്‍റോ​ണി​യോ പി​സി കു​വൈ​ത്ത് ദേ​ശീ​യ ടീ​മി​ന്റെ ഹെ​ഡ് കോ​ച്ചാ​യി ചു​മ​ത​ല​യേ​റ്റു. ടീ​മി​നെ ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​വും ബ​ഹു​മാ​ന​വു​മു​ണ്ടെ​ന്ന് ജു​വാ​ൻ പി​സി പ​റ​ഞ്ഞു. പി​സി​യു​ടെ നി​യ​മ​ന​ത്തോ​ടെ കു​വൈ​ത്ത് ഫു​ട്‌​ബാ​ളി​ന് വെ​ല്ലു​വി​ളി​ക​ളെ ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് കു​വൈ​ത്ത് ഫു​ട്‌​ബാ​ൾ അ​സോ​സി​യേ​ഷ​ൻ (കെ.​എ​ഫ്.​എ) ആ​ക്ടി​ങ് ചെ​യ​ർ​മാ​ൻ ഹാ​യി​ഫ് അ​ൽ മു​ത്തൈ​രി പ​റ​ഞ്ഞു.

പി​സി​യു​ടെ നേ​ട്ട​ങ്ങ​ളും റെ​ക്കോ​ഡു​ക​ളും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. മി​ക​ച്ച പ്ര​ക​ട​നം ഉ​റ​പ്പാ​ക്കി ദേ​ശീ​യ ടീ​മി​നെ ന​യി​ക്കാ​ൻ കെ.​എ​ഫ്.​എ വ്യ​ക്ത​വും നി​ശ്ച​യ ദാ​ർ​ഢ്യ​മു​ള്ള​തു​മാ​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക​യാ​ണെ​ന്ന് അ​ൽ മു​തൈ​രി പ​റ​ഞ്ഞു.

ടീ​മി​നെ ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​വും ബ​ഹു​മാ​ന​വു​മു​ണ്ടെ​ന്ന് പി​സി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. താ​നും ത​ന്റെ ടെ​ക്‌​നി​ക്ക​ൽ സ്റ്റാ​ഫും ക​ഠി​നാ​ധ്വാ​നം ചെ​യ്യാ​നും ക​ളി​ക്കാ​രു​മാ​യി ത​ങ്ങ​ളു​ടെ അ​നു​ഭ​വം പ​ങ്കി​ടാ​നും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ർ​ജ​ന്‍റീ​ന​യി​ൽ ജ​നി​ച്ച ജു​വാ​ൻ പി​സി നാ​ലു വ​ർ​ഷം സ്പെ​യി​ൻ ദേ​ശീ​യ ടീ​മി​നെ പ്ര​തി​നി​ധാ​നം ചെ​യ്ത് ഒ​രു ലോ​ക​ക​പ്പി​ലും ഒ​രു യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടു​ണ്ട്. വി​ര​മി​ച്ച​തി​ന് ശേ​ഷം പ​രി​ശീ​ല​ന രം​ഗ​ത്തേ​ക്ക് തി​രി​ഞ്ഞു. 2018ലെ ​ലോ​ക​ക​പ്പി​ൽ സൗ​ദി അ​റേ​ബ്യ​യെ പ​രി​ശീ​ലി​പ്പി​ച്ച ജു​വാ​ൻ പി​സി 2023ൽ ​ബ​ഹ്റൈ​ൻ ടീ​മി​ന്റെ​യും കോ​ച്ചാ​യി​രു​ന്നു.

2026 ലെ ​ഫി​ഫ ലോ​ക​ക​പ്പ് യോ​ഗ്യ​ത മൂ​ന്നാം റൗ​ണ്ട് പോ​രാ​ട്ട​ങ്ങ​ൾ, എ​ഷ്യ​ൻ​ക​പ്പ്, അ​റ​ബ് ക​പ്പ് എ​ന്നി​വ​ക്കാ​യി കു​വൈ​ത്ത് ദേ​ശീ​യ ടീ​മി​നെ ഒ​രു​ക്ക​ലാ​കും ജു​വാ​ൻ പി​സി​ക്ക് മു​ന്നി​ലെ ആ​ദ്യ വെ​ല്ലു​വി​ളി. അ​ടു​ത്ത മാ​സം ജോ​ർ​ഡ​നും ഇ​റാ​ഖി​നു​മെ​തി​​രാ​യ മ​ത്സ​ര​ങ്ങ​ളോ​ടെ ലോ​ക​ക​പ്പ് യോ​ഗ്യ​ത മൂ​ന്നാം റൗ​ണ്ടി​ന് തു​ട​ക്ക​മാ​കും. ജോ​ർ​ഡ​നു​മാ​യു​ള്ള യോ​ഗ്യ​ത മ​ത്സ​ര​ത്തി​ന് പ​ത്തു​ദി​വ​സം മു​മ്പ് പ​രി​ശീ​ല​നം തു​ട​ങ്ങു​മെ​ന്ന് പി​സി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsFootball CoachJuan Antonio Pizzi
News Summary - Juan Antonio Pizzi appointed as national football head coach
Next Story