ജൂബിലി വേദ മഹാ വിദ്യാലയം വെക്കേഷൻ ബൈബിൾ സ്കൂളിന് സമാപനം
text_fieldsജൂബിലി വേദമഹാ വിദ്യാലയത്തിന്റെ ഒ.വി.ബി.എസ്.സ്റ്റാർ-2024 ആയി തിരഞ്ഞെടുത്ത റീൻ മേരി ജോൺ വേദിയിൽ
കുവൈത്ത് സിറ്റി: ജൂബിലി വേദ മഹാ വിദ്യാലയം ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ- 2024 സമാപിച്ചു. നാഷനൽ ഇവാഞ്ചലിക്കൽ ദേവാലയാങ്കണത്തിൽ നടന്ന സമാപന ചടങ്ങിൽ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരി ഫാ.ഡോ. ബിജു ജോർജ് പാറയ്ക്കൽ അധ്യക്ഷത വഹിച്ചു.
ഒ.വി.ബി.എസ്.ഡയറക് ടർ ഫാ.റിനിൽ പീറ്റർ, മഹാ ഇടവക സഹവികാരി ഫാ. ലിജു കെ.പൊന്നച്ചൻ, ഒ.വി.ബി.എസ്.സൂപ്രണ്ട് മാത്യൂ ജോർജ്, സൺഡേ സ്കൂൾ സെക്രട്ടറി എബി സാമുവേൽ എന്നിവർ സംസാരിച്ചു. ഒ.വി.ബി.എസ്. ഡെപ്യൂട്ടി സൂപ്രണ്ട് ജോമോൻ ജോർജ് റിപോർട്ട് അവതരിപ്പിച്ചു. ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ എന്നിവർ സന്നിഹിതരായി.
ഒ.വി.ബി.എസ്.സ്റ്റാർ-2024 ആയി റീൻ മേരി ജോണിനെയും, റണ്ണർ അപ്പായി റിയാ മറിയം ജോസിനെയും തെരഞ്ഞെടുത്തു. സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ ഷിബു പി. അലക്സ് സ്വാഗതവും, മഹാഇടവക സെക്രട്ടറി ബിനു ബെന്ന്യാം നന്ദിയും പറഞ്ഞു. അവധിക്കാല വേദപഠന ക്ലാസിൽ 600 ഓളം കുട്ടികളും 70 ഓളം അധ്യാപകരും പങ്കെടുത്തു. സീനിയർ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, ഒ.വി.ബി.എസ്. ഗായക സംഘത്തിന്റെ ഗാനലാപനം, കുട്ടികളുടെ ഘോഷയാത്ര, വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ സമാപന ചടങ്ങുകൾക്ക് കൊഴുപ്പേകി. സൺഡേ സ്കൂൾ ഹെഡ്ബോയ് തോമസ് വി. ജോൺ, ഹെഡ്ഗേൾ ജാൻവി സൂസൻ ജോൺ എന്നിവർ ചേർന്ന് പതാക താഴ്ത്തിയതോടെ ചടങ്ങുകൾ അവസാനിച്ചു.
അനുഗ്രഹ സൂസൻ വർഗീസ്, നേഹാ സാറാ വർഗീസ് എന്നിവർ മാസ്റ്റർ ഓഫ് സെറിമണീസ് ആയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.