കബദ് മലയാളി അസോസിയേഷൻ ഓണാഘോഷം
text_fieldsകുവൈത്ത് സിറ്റി: കബദ് മലയാളി അസോസിയേഷൻ ഓണാഘോഷം കബദ് റിസോർട്ടിൽ വിവിധ കലാപരിപാടികളോടെ വർണാഭമായി നടന്നു. സംഘടന നിലവിൽ വന്നതിനുശേഷം സംഘടിപ്പിച്ച ആദ്യ ഓണസംഗമം കുവൈത്തിലെ സാമൂഹിക പ്രവർത്തകനും കാസർകോട് ജില്ല അസോസിയേഷൻ കുവൈത്തിന്റെ അഡ്വൈസറി ബോർഡ് അംഗവുമായ സലാം കളനാട് ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങൾ പോലും പാർശ്വവത്കരിക്കപ്പെടുകയും അതിർവരമ്പുകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന ആധുനിക ഇന്ത്യയിൽ, സാംസ്കാരിക ഐക്യവും സാഹോദര്യവും മുറുകെപ്പിടിക്കുന്ന ഓണാഘോഷം പ്രവാസ ഭൂമിയിലും അതിന്റെ തനിമ നിലനിർത്തുന്നതായി അദ്ദേഹം പറഞ്ഞു.
ചെയർമാൻ പുഷ്പരാജൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് റിയാസ് ഓർച്ച സ്വാഗതം പറഞ്ഞു. കാസർകോട് ജില്ല അസോസിയേഷൻ ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ട്രഷറർ മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. കലാപരിപാടി വൈസ് പ്രസിഡന്റ് മുജീബ് നാദാപുരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റിയാസ് ഓർച്ച അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ അബ്ദുറഹീം എം.കെ സ്വാഗതം പറഞ്ഞു. അഡ്വൈസറി അംഗങ്ങളായ അക്ബർ പെരുമ്പ, ഷംസുദ്ദീൻ പെരുമ്പ എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച രാവിലെ ഓണപ്പൂക്കളമിടൽ ഓണക്കളികൾ തുടങ്ങിയവ അരങ്ങേറി. കെ.എം.എ സെക്രട്ടറി ശരീഫ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.