Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightര​മേ​ശ് സ്മാ​ര​ക...

ര​മേ​ശ് സ്മാ​ര​ക പു​ര​സ്കാ​രം ഇ.​എം. ക​ബീ​റി​ന്

text_fields
bookmark_border
ര​മേ​ശ് സ്മാ​ര​ക പു​ര​സ്കാ​രം ഇ.​എം. ക​ബീ​റി​ന്
cancel

കു​വൈ​ത്ത്​ സി​റ്റി: ക​ല കു​വൈ​ത്ത്​ മു​ന്‍ ഭാ​ര​വാ​ഹി​യും കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന ആ​ർ. ര​മേ​ശി​​​െൻറ സ്മരണാർഥമുള്ള പ്ര​വാ​സി പു​ര​സ്കാ​ര​ത്തി​ന് സൗ​ദി​യി​ലെ സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ക​നാ​യ ഇ.​എം. ക​ബീ​ര്‍ അ​ര്‍ഹ​നാ​യി. 

25,000 രൂ​പ​യും, പ്ര​ശ​സ്തി പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. 2014 മു​ത​ലാ​ണ് ഈ ​അ​വാ​ര്‍ഡ് ന​ൽ​കി​വ​രു​ന്ന​ത്. 30 വ​ര്‍ഷ​മാ​യി സൗ​ദി​യി​ലെ കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യി​ലെ പ്ര​വാ​സി​ക​ള്‍ക്കി​ട​യി​ല്‍ സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ക​യാ​ണ് ഇ.​എം. ക​ബീ​ർ. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പൂ​ന്തു​റ സ്വ​ദേ​ശി​യാ​യ ക​ബീ​ർ, ദ​മ്മാ​മി​ലെ പു​രോ​ഗ​മ​ന, സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ന​വോ​ദ​യ സാം​സ്കാ​രി​ക വേ​ദി​യു​ടെ പ്ര​സി​ഡ​ൻ​റ്​, ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ണ്‍വീ​ന​ർ, ചെ​യ​ര്‍മാ​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു. മേ​യ് 19ന്​ ​ഹ​വ​ല്ലി ഖാ​ദി​സി​യ സ്പോ​ര്‍ട്സ് ക്ല​ബി​ല്‍ ന​ട​ക്കു​ന്ന ക​ല​യു​ടെ മെ​ഗാ പ​രി​പാ​ടി​യി​ൽ പു​ര​സ്​​കാ​രം സ​മ്മാ​നി​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kabeer
News Summary - kabeer
Next Story