കാബൂളിലെ ഭീകരാക്രമണം : കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: അഫ്ഗാനിസ്താനിലെ കാബൂളിലുണ്ടായ ഭീകരാക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. നിരപരാധികൾക്ക് നേരെ നടത്തുന്ന ഇത്തരം ആക്രമണങ്ങളെ ഒരിക്കലും അംഗീകരിക്കാനാവില്ല. അഫ്ഗാനിസ്താനിൽ ശാശ്വത സമാധാനം സ്ഥാപിക്കാൻ എല്ലാ വിഭാഗവും സഹകരിക്കണം.
ലോകത്ത് എവിടെയാണെങ്കിലും എല്ലാകാലത്തും സമാധാനത്തിനൊപ്പമാണ് കുവൈത്ത്.
സമാധാനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കിടെ ഭീകരാക്രമണം നടത്തുന്നത് ലോകസമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും ഇത് വെച്ചുപൊറുപ്പിക്കരുതെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കാബൂളിൽ നടന്ന ഭീകരാക്രമണത്തിൽ 13 അമേരിക്കൻ സൈനികരും നിരവധി അഫ്ഗാൻ പൗരന്മാരും കൊല്ലപ്പെടുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യ സ്ഫോടനം കാബൂൾ വിമാനത്താവളത്തിലെ അബ്ബെ ഗേറ്റിന് സമീപവും, രണ്ടാമത്തെ സ്ഫോടനം ബാരൺ ഹോട്ടലിനു സമീപത്തുമായിരുന്നു. െഎ.എസാണ് ഭീകരാക്രമണത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.