കൈതപ്രത്തിന് ഗോൾഡൻ ഫോക്ക് അവാർഡ് സമ്മാനിച്ചു
text_fieldsകുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) 14ാമത് ഗോൾഡൻ ഫോക്ക് അവാർഡ് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമർപ്പിച്ചു. കണ്ണൂർ കാനായിലുള്ള യമുനതീരം റിസോർട്ട് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പുരസ്കാരം കൈമാറി. ഫോക്ക് വർക്കിങ് ചെയർമാൻ ഐ.വി. ദിനേശ് അധ്യക്ഷത വഹിച്ചു. ജൂറി അംഗം കെ.കെ.ആർ. വെങ്ങര അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ടി.ഐ. മധുസൂധനൻ എം.എൽ.എ പ്രശംസാ ഫലകവും പയ്യന്നൂർ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത കാഷ് അവാർഡും കൈമാറി.
മുൻ എം.എൽ.എ ടി.വി. രാജേഷ്, ഡി.സി.സി സെക്രട്ടറി കെ. ബ്രിജേഷ് കുമാർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ജൂറിയംഗം ദിനകരൻ കൊമ്പിലാത്ത് എന്നിവർ സംസാരിച്ചു. തന്നിലെ കലാകാരന് മിഴിവ് നൽകിയ നാടാണ് കണ്ണൂർ എന്നും നാടിനോട് ഏറെ സ്നേഹമുണ്ടെന്നും കൈതപ്രം മറുപടി പ്രസംഗത്തിൽ പറഞ്ഞു. നടനും ജൂറിയംഗവുമായ ചന്ദ്രമോഹനൻ കണ്ണൂർ സ്വാഗതവും അവാർഡ് കമ്മിറ്റി അംഗം ഗിരിമന്ദിരം ശശികുമാർ നന്ദിയും പറഞ്ഞു. കണ്ണൂർ ജില്ലയിലെ വിവിധ മേഖലകളിൽ സ്തുത്യർഹ സേവനം / സമഗ്ര സംഭാവന ചെയ്ത വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവർക്കാണ് ഗോൾഡൻ ഫോക്ക് പുരസ്കാരം നൽകി വരുന്നത്. ചന്ദ്രമോഹനൻ കണ്ണൂർ നയിച്ച കൈതപ്രത്തിെൻറ ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യയും ചടങ്ങിന് മിഴിവേകി. ട്രസ്റ്റ് അംഗങ്ങളുടെ കുടുംബസംഗമത്തിൽ അധ്യാപക അവാർഡ് നേടിയ രാധാകൃഷ്ണൻ മാണിക്കോത്തിനെയും ചിത്രകാരൻ കലേഷിനെയും ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.