ബജറ്റ്: കേരളത്തെയും പ്രവാസികളെയും അവഗണിച്ചു -കല കുവൈത്ത്
text_fieldsപ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി: കേന്ദ്ര ബജറ്റിൽ കേരളത്തെയും പ്രവാസികളെയും അവഗണിച്ചത് പ്രതിഷേധാർഹമാണെന്ന് കല കുവൈത്ത് വാർത്തക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യയുടെ, വിശിഷ്യ കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സിന്റെ മുഖ്യപങ്കുവഹിക്കുന്ന പ്രവാസികളെ മറന്നുകൊണ്ടാണ് സമീപകാല കേന്ദ്രബജറ്റുകൾ.
തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്കായി പുനരധിവാസ പാക്കേജുകളോ ക്ഷേമ പദ്ധതികളോ ബജറ്റിലില്ല. കേരളം 24,000 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാട് പുനരധിവാസത്തിനായുള്ള പ്രത്യേക പാക്കേജ്, ദേശീയ പ്രാധാന്യം മനസ്സിലാക്കി വിഴിഞ്ഞത്തിന് പ്രത്യേക പരിഗണന, എയിംസ്, റെയിൽവേ കോച്ച് നിർമാണശാല പോലുള്ള വൻകിട പദ്ധതികൾ തുടങ്ങി കേരളത്തിന്റെ ആവശ്യങ്ങളെല്ലാം അവഗണിക്കപ്പെട്ടു.
എന്നാൽ, തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബിഹാറിനായി വൻ പദ്ധതികളാണുള്ളത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി ജനങ്ങളുടെ ദുരിതത്തിന് മുന്നിൽ മുഖം തിരിക്കുന്ന സമീപനത്തിൽ പ്രതിഷേധിക്കുന്നതായി കല കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.