ഗൗരിയമ്മയുടെ വിയോഗത്തിൽ കല കുവൈത്ത് അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: കേരളത്തിെൻറ വിപ്ലവ നായികയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ മുന്നണിപ്പോരാളിയുമായിരുന്ന കെ.ആര്. ഗൗരിയമ്മയുടെ നിര്യാണത്തിൽ കല കുവൈത്ത് അനുശോചിച്ചു.
നവോത്ഥാന പുരോഗമന പോരാട്ടങ്ങൾക്കായി സമർപ്പിച്ച ഗൗരിയമ്മയുടെ ത്യാഗോജ്ജ്വല ജീവിതം ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് എന്നും ഊർജം പകരുമെന്നും സഖാവിെൻറ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് നികത്താനാവാത്ത വിടവാണെന്നും കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
കേരള ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തിയ ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിന് ചുക്കാൻ പിടിക്കാനുള്ള നിയോഗവും അവർക്കായിരുന്നുവെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
െഎ.എം.സി.സി അനുശോചിച്ചു
കുവൈത്ത് സിറ്റി: സമര പോരാട്ടങ്ങളുടെ ത്യാഗോജ്ജ്വല ജീവിതംകൊണ്ട് കേരളത്തിെൻറ പുരോഗതി അടയാളപ്പെടുത്തിയ മഹാവ്യക്തിത്വമായിരുന്നു കെ.ആർ. ഗൗരിയമ്മ എന്നും അവരുടെ നിര്യാണത്തോടെ തീരാനഷ്ടമാണ് കേരളത്തിന് സംഭവിച്ചതെന്നും ഐ.എം.സി.സി വാർത്തക്കുറിപ്പിൽ അനുശോചിച്ചു.
കേരളത്തിെൻറ സാമൂഹിക മുന്നേറ്റത്തിലും അടിസ്ഥാന വർഗത്തിെൻറ പുരോഗതിയിലും നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ് ഗാരിയമ്മ. aകേരളത്തിെൻറ കരുത്തുറ്റ വനിത നേതാവെന്ന നിലയിൽ എന്നും അവരെ ഓർക്കുമെന്നും ഐ.എം.സി.സി ജി.സി.സി ചെയർമാൻ സത്താർ കുന്നിൽ, കുവൈത്ത് കമ്മിറ്റി പ്രസിഡൻറ് ഹമീദ് മധൂർ, ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി, ട്രഷറർ അബൂബക്കർ എ.ആർ നഗർ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.