അസ്തമനക്കടലിന്നകലേ... പാട്ടിൽ അലിഞ്ഞ് ഗസൽ സന്ധ്യ
text_fieldsകുവൈത്ത് സിറ്റി: അസ്തമനക്കടലിന്നകലേ...അകലേ - അകലേ എം.എസ്. ബാബുരാജിന്റെ ഈണത്തിലും യേശുദാസിന്റെ ശബ്ദത്തിലും മലയാളി കേട്ടുകൊണ്ടേയിരിക്കുന്ന ഗാനം. മലയാളി ഉള്ളിടത്തോളം ഇനിയും കേൾക്കുമെന്ന് ഉറപ്പുള്ള ഗാനം. വീണ്ടും വീണ്ടും കേൾക്കാനും, ആ താള സ്വരലയങ്ങളിൽ ലയിക്കാനും ആസ്വാദകർ കൊതിക്കുന്ന ഒരുപിടി ഗാനങ്ങളുടെ അവതരണ വേദിയായി കല കുവൈത്ത് സംഘടിപ്പിച്ച ഗസൽ സന്ധ്യ. ‘അസ്തമന കടലിന്നകലെ’ എന്ന പേരിൽ കല കുവൈത്ത് സാൽമിയ അമ്മാൻ എ യൂനിറ്റാണ് ഗസൽ സന്ധ്യ ഘടിപ്പിച്ചത്. റാഫി കല്ലായിയും സംഘവും അവതരിപ്പിച്ച ഗസൽ സന്ധ്യ മലയാളം, ഹിന്ദി ഗാനങ്ങളുടെ സുന്ദര ആലാപനത്താൽ ആസ്വാദക ഹൃദയങ്ങളെ കീഴടക്കുന്നതായി.
ഗസൽ ആസ്വാദകരും കല കുവൈത്ത് പ്രവർത്തകരുമുൾെപ്പടെ നിരവധി പേർ കേൾവിക്കാരായെത്തി. സാൽമിയ കല സെന്ററിൽ പരിപാടി കല കുവൈത്ത് ജനറൽ സെക്രട്ടറി സി. രജീഷ് ഉദ്ഘാടനം ചെയ്തു. സാൽമിയ മേഖല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം മനീഷ് മോഹൻ അധ്യക്ഷത വഹിച്ചു. യൂനിറ്റ് കൺവീനർ അനൂപ് രാജ് സ്വാഗതം പറഞ്ഞു. കല കുവൈത്ത് പ്രസിഡന്റ് കെ.കെ. ശൈമേഷ്, ട്രഷറർ അജ്നാസ് മുഹമ്മദ്, ജോയന്റ് സെക്രട്ടറി പ്രജോഷ്, വൈസ് പ്രസിഡന്റ് ബിജോയ്, കലാവിഭാഗം സെക്രട്ടറി തോമസ് സെൽവൻ എന്നിവർ സംസാരിച്ചു. സാൽമിയ മേഖല കമ്മിറ്റി സെക്രട്ടറി റിച്ചി കെ. ജോർജ്ജ്, പ്രസിഡന്റ് ശരത് ചന്ദ്രൻ കേന്ദ്ര കമ്മിറ്റി അംഗം ജെ. സജി, അൻസാരി, മേഖല എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.