കല കുവൈത്ത് ക്രിക്കറ്റ് ടൂർണമെന്റ്: ജലീബ് എ യൂനിറ്റ് ടീം ജേതാക്കൾ
text_fieldsകല കുവൈത്ത് ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കളായ ജലീബ് എ യൂനിറ്റ് ടീം
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ 'കല' കുവൈത്ത് അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ജലീബ് എ യൂനിറ്റ് ടീം ജേതാക്കളായി. ഫൈനലിൽ മംഗഫ് സൗത്ത് ടീമിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് നേട്ടം. അബൂഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ വിവിധ യൂനിറ്റുകളെ പ്രതിനിധാനംചെയ്ത് 32 ടീമുകൾ പങ്കെടുത്തു.
ടൂർണമെന്റ് കല കുവൈത്ത് മുതിർന്ന അംഗവും ലോക കേരളസഭ അംഗവുമായ ആർ.നാഗനാഥൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെ.സജി സ്വാഗതം പറഞ്ഞു. ട്രഷറർ അജ്നാസ് മുഹമ്മദ്, കായികവിഭാഗം സെക്രട്ടറി ജൈസൺ പോൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
ക്രിക്കറ്റ് ടൂർണമെന്റ് ജനറൽ കൺവീനർ ഗോപി കൃഷ്ണൻ നന്ദി പറഞ്ഞു. ജലീബ് എ ടീമിലെ ജിതിനെ മാൻ ഓഫ് ദ സീരീസായും, ഫൈനലിലെ താരമായും തിരഞ്ഞെടുത്തു.
ജലീബ് എ ടീമിലെ സന്ദീപാണ് മികച്ച ബാറ്റ്സ്മാൻ. ജലീബ് എ യൂനിറ്റിലെ സുബിൻ മികച്ച ബോളറായി തെരഞ്ഞെടുക്കപ്പെട്ടു. മംഗഫ് സൗത്ത് ടീമിലെ ജോജുവും, മധുവും പ്രത്യേക അംഗീകാരവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ ജനറൽ സെക്രട്ടറി ജെ.സജി, പ്രസിഡന്റ് പി.ബി സുരേഷ്, ജോ. സെക്രട്ടറി ജിതിൻ പ്രകാശ്, കായിക വിഭാഗം സെക്രട്ടറി ജെയ്സൺ പോൾ, കേന്ദ്രകമ്മിറ്റി അംഗങ്ങൾ, മേഖല പ്രസിഡന്റുമാർ എന്നിവർ സമ്മാനിച്ചു.
റോണി, ദേവദാസ് എന്നിവർ ഫൈനൽ മത്സരം നിയന്ത്രിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.