കല കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്തിന്റെ 44ാം വാർഷിക പ്രതിനിധി സമ്മേളനം പ്രമുഖ പ്രഭാഷകൻ ഡോ. രാജാ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ജനാധിപത്യ ഭരണഘടന ധ്വംസനങ്ങൾക്കെതിരെ നിരന്തര പോരാട്ടം ഉണ്ടാകേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഭാരവാഹികൾ: ശൈമേഷ് (പ്രസി), രജീഷ് (ജന.സെക്ര), അജ്നാസ് മുഹമ്മദ് (ട്രഷ). ബിജോയ് (വൈ. പ്രസി), പ്രജോഷ് (ജോ.സെക്ര), പി.ജി. ജ്യോതിഷ് (ഫഹാഹീൽ മേഖല സെക്രട്ടറി), കെ.വി. നവീൻ (അബ്ബാസിയ മേഖല സെക്രട്ടറി), രഞ്ജിത്ത് (അബൂഹലീഫ മേഖല സെക്രട്ടറി), റിച്ചി കെ. ജോർജ് (സാൽമിയ മേഖല സെക്രട്ടറി), വി.വി. ശരത്ത് (സാമൂഹികവിഭാഗം സെക്രട്ടറി), അൻസാരി കടയ്ക്കൽ (മീഡിയ സെക്രട്ടറി), കവിത അനൂപ് (സാഹിത്യ വിഭാഗം സെക്രട്ടറി), ഷിജിൻ (കായിക വിഭാഗം സെക്രട്ടറി), തോമസ് സെൽവൻ (കലാവിഭാഗം സെക്രട്ടറി), ഷിനി റോബർട്ട്, ഹരിരാജ്, സജീവ് എബ്രഹാം, ഷൈജു ജോസ്, സണ്ണി ഷൈജേഷ്, മുസഫർ, അനീഷ് പൂക്കാട്, സജീവൻ പി.പി, സജി തോമസ് മാത്യു, ജെ. സജി, മജിത്ത് കോമത്ത് എന്നിവരെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
സജി തോമസ് മാത്യു, പി.ബി. സുരേഷ്, പ്രസീത ജിതിൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജനറല്‍സെക്രട്ടറി ജെ. സജി പ്രവർത്തന റിപ്പോർട്ടും ട്രഷറര്‍ അജ്നാസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കുവൈത്തിലെ നാലുമേഖല സമ്മേളനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 338 പ്രതിനിധികൾ പങ്കെടുത്തു. കെ-റെയിലിന് കേന്ദ്രാനുമതി നൽകുക, ആർത്തവാവധി തൊഴിലിടങ്ങളിലേക്കും സ്കൂളുകളിലേക്കും വ്യാപിപ്പിക്കുക, ഇന്ത്യൻ ഭരണഘടന പാഠ്യവിഷയമാക്കുക, മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കേന്ദ്ര സർക്കാർ കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. നോർക്ക ഡയറക്ടർ ബോർഡ് അംഗം എൻ. അജിത്കുമാർ, ലോക കേരളസഭ അംഗം ആർ. നാഗനാഥൻ, ടി.വി. ഹിക്മത്ത് എന്നിവർ സംസാരിച്ചു. ജിതിൻ പ്രകാശ് അനുശോചനം അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ സി.കെ. നൗഷാദ് സ്വാഗതവും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി രജീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.