കല കുവൈത്ത് നേതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്ത് നേതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു. കടുത്ത മഴയെ തുട ർന്ന് കേരളത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങളിൽപെട്ടവർക്ക് ആശ്വാസം പകരുന്നതിനായി മ ുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഘട്ടമായി നൽകിയ 10 ലക്ഷം രൂപയുടെ രേഖകൾ നേതാക്കൾ മുഖ്യമന്ത്രിക്ക് കൈമാറി. ട്രഷറർ കെ.വി. നിസാർ, ഫഹാഹീൽ മേഖല സെക്രട്ടറി ഷാജു വി. ഹനീഫ്, കേന്ദ്ര കമ്മിറ്റി അംഗം എം.പി. മുസ്ഫർ, മംഗഫ് ഈസ്റ്റ് യൂനിറ്റ് കൺവീനർ ജയചന്ദ്രൻ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
കല കുവൈത്ത് തുടർന്നും ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളിലേക്ക് തുക സമാഹരിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് നേതാക്കൾ അറിയിച്ചു. സംസ്ഥാനം പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിലെല്ലാം കല കുവൈത്തിെൻറ ഭാഗത്തുനിന്നും ഉണ്ടാകുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും തുടർപ്രവർത്തനങ്ങളിൽ മുഴുവൻ പ്രവാസി സമൂഹത്തിെൻറയും സഹായ സഹകരണങ്ങൾ ആവശ്യമാണെന്നും മുഖ്യമന്ത്രി ഭാരവാഹികളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.