കല കുവൈത്ത് സാഹിത്യോത്സവ വിജയികളെ പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്ത് സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ ഭാഗമായി പ്രവാസി മലയാളികൾക്കായി നടന്ന സാഹിത്യ രചനാമത്സര വിജയികളെ പ്രഖ്യാപിച്ചു. ‘കേരള വികസനം, സാധ്യതകളും പ്രതിസന്ധികളും’ എന്ന വിഷയത്തിൽ ഉപന്യാസ രചന മത്സരത്തിൽ സാജു സ്റ്റീഫൻ (കുവൈത്ത്) ഒന്നാം സ്ഥാനം നേടി.
ജോബി ബേബി (കുവൈത്ത്), ലിപി പ്രസീദ് (കുവൈത്ത്) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ചെറുകഥ രചന മത്സരത്തിൽ മനോജ് കോടിയത്ത് (ദുബൈ) ഒന്നാം സ്ഥാനവും, ഹുസൈൻ തൃത്താല (ദോഹ), റീനാ സാറാ വർഗീസ് (കുവൈത്ത്) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്കും അർഹരായി.
കവിതാരചന മത്സരത്തിൽ ഉത്തമൻ കുമാരൻ (കുവൈത്ത്) ഒന്നാം സ്ഥാനവും ജ്യോതിദാസ് നാരായണൻ (കുവൈത്ത്), ടി. ശിഹാബുദ്ദീൻ (ദുബൈ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്കും അർഹരായി. വിവിധ രാജ്യങ്ങളിൽ നിന്നായി നൂറോളം പേർ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനം ആഗസ്ത് നാലിന് മംഗഫ് കല സെന്ററിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിൽ വിതരണം ചെയ്യുമെന്ന് കല ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.