കല കുവൈത്ത് സാഹിത്യോത്സവം
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്ത് സാഹിത്യ രചന മത്സരം സംഘടിപ്പിക്കുന്നു. ചെറുകഥ, ലേഖനം, കവിത രചന എന്നീ വിഭാഗങ്ങളിലായാണ് മത്സരം. മേയ് 20നുമുമ്പ് kalakuwaitsahithyam@gmail.com എന്ന ഇ -മെയിൽ വിലാസത്തിൽ സൃഷ്ടികൾ ലഭിക്കണം.
'വർത്തമാനകാലത്തെ സാംസ്കാരിക പ്രതിരോധം' വിഷയത്തിൽ അഞ്ച് പുറത്തിൽ കവിയാത്ത ലേഖനം അയക്കാം. ചെറുകഥക്കും കവിതക്കും പ്രത്യേക വിഷയമില്ല. കവിത 24 വരിയിലും കഥ മൂന്ന് പുറത്തിലും കവിയരുത്.
മുമ്പ് പ്രസിദ്ധീകരിച്ചില്ലെന്ന സത്യവാങ്മൂലം രചനകൾക്കൊപ്പം അയക്കണം. സ്വന്തം കൈപ്പടയിൽ എഴുതി സ്കാൻ ചെയ്തോ മലയാളത്തിൽ ടൈപ് ചെയ്ത് പി.ഡി.എഫിൽ ആക്കിയോ മെയിൽ അയക്കാം.
കൂടുതൽ വിവരങ്ങൾക്ക് 94148812, അബ്ബാസിയ -97102557, സാൽമിയ - 94493263, അബു ഹലീഫ-65170764, ഫഹാഹീൽ -51317366 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.