കല കുവൈത്ത് നാല് അംഗങ്ങൾക്ക് വീടൊരുക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്ത് 45ാമത് വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിലായി നാല് അംഗങ്ങൾക്ക് വീടുകൾ നിർമിച്ചുനൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.കേരള സർക്കാറിന്റെ ലൈഫ് ഭവന മാതൃകയിൽ ഭവനരഹിതരോ വാസയോഗ്യമായ വീടോ ഇല്ലാത്ത അംഗങ്ങൾക്കാണ് വീടുകൾ നിർമിച്ചുനൽകുന്നത്.
45 വർഷമായി കുവൈത്തിലെ മലയാളി പ്രവാസി സമൂഹത്തിന്റെ മുഖമായി പ്രവർത്തിച്ചുവരുന്ന കല കുവൈത്ത് 96ലധികം യൂനിറ്റുകളും പതിമൂവായിരത്തിലധികം അംഗങ്ങളുമായി സാംസ്കാരിക-സാമൂഹിക രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തിവരുന്നത്. സൗജന്യ മാതൃഭാഷാ പഠനപദ്ധതി, കാർഷികാഭിരുചികളെ പ്രോത്സാഹിപ്പിക്കാൻ എന്റെ കൃഷി, ഇന്ത്യക്കാരായ കുട്ടികൾക്കായി ശാസ്ത്രമേള, കല-കായിക-സാഹിത്യ പ്രവർത്തനങ്ങൾ, ക്ഷേമനിധി, മെഡിക്കൽ ക്യാമ്പുകൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ.
കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കല ട്രസ്റ്റ് എന്നിങ്ങനെ നിരവധിയായ പ്രവർത്തനങ്ങൾക്കൊപ്പം കല കുവൈത്തിന്റെ മറ്റൊരു കാൽവെപ്പാണ് ഭവനനിർമാണ പദ്ധതിയെന്ന് ആക്ടിങ് പ്രസിഡന്റ് സജി തോമസ് മാത്യു, ജനറൽ സെക്രട്ടറി രജീഷ് സി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.