കല കുവൈത്ത് നായനാർ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈത്ത്) നായനാർ അനുസ്മരണം സംഘടിപ്പിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ സി.പി.എം കാസർകോട് ജില്ല സെക്രേട്ടറിയറ്റ് അംഗം വി.പി.പി. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി.
ഇടതുമുന്നണിയുടെ ഐതിഹാസിക വിജയം നവകേരള നിർമിതിക്ക് ജനം നൽകിയ അംഗീകാരമാണെന്നും നായനാരുൾപ്പെടെ നേതാക്കൾ സൃഷ്ടിച്ച ആശയ അടിത്തറയിൽനിന്നാണ് നവകേരള സങ്കൽപം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
നാടിെൻറ വിമോചനത്തിനായുള്ള പോരാട്ടത്തിൽ പങ്കെടുത്തവരെയും രക്തസാക്ഷികളെയും അനുസ്മരിക്കുന്നത് കേവലമായ ആചാരാനുഷ്ഠാനമല്ല, രാഷ്ട്രീയ ഇടപെടലാണ്. കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം നായനാരുടെ ജീവിതവും പ്രവർത്തനവും ഓർമിക്കുന്നതിലൂടെ ആർജിക്കുന്നത് രാഷ്ട്രീയ പാഠങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കല കുവൈത്ത് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് സ്വാഗതം പറഞ്ഞു. പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ സംസാരിച്ചു. ഓൺലൈനായി നടന്ന അനുസ്മരണ യോഗം നിരവധി പേരാണ് വീക്ഷിച്ചത്. കല കുവൈത്ത് ട്രഷറർ പി.ബി. സുരേഷ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.