കല കുവൈത്ത് മെഗാ സാംസ്കാരിക മേള 'അതിജീവനം' സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്തിെൻറ 43ാമത് വർഷത്തെ മെഗാ സാംസ്കാരിക മേളയായ 'അതിജീവനം' അരങ്ങേറി. ഒക്ടോബർ 15 വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് സാംസ്കാരിക സമ്മേളനത്തോടെ ആരംഭിച്ച മേള കേരള പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അധിവസിക്കുന്ന ദേശത്ത് കേരളത്തിെൻറ സാംസ്കാരിക പൈതൃകം പരിചയപ്പെടുത്താൻ ഇത്തരം സാംസ്കാരിക മേളകൾക്കാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. കോവിഡ് അതിജീവന കാലത്ത് കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ മുന്നിൽനിന്നു നയിച്ച പ്രവർത്തനമാണ് കല കുവൈത്തിെൻറ ഭാഗത്തുനിന്നുണ്ടായതെന്ന് മുഖ്യാതിഥിയായി സംസാരിച്ച ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് അഭിപ്രായപ്പെട്ടു. ദുരന്തകാലത്ത് മലയാളികൾ ഉയർത്തിപ്പിടിച്ച മാനവികതയെ ചൂണ്ടിക്കാണിച്ചാണ് മുഖ്യ പ്രഭാഷകനായി പരിപാടിയിൽ പങ്കെടുത്ത കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷണൻ സംസാരിച്ചത്.
കല കുവൈത്ത് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്ത് കുമാർ, വനിതാവേദി കുവൈത്ത് ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ, ബാലവേദി കുവൈത്ത് പ്രസിഡൻറ് അനന്തിക ദിലീപ് എന്നിവർ സംസാരിച്ചു. കല കുവൈത്ത് ജോയൻറ് സെക്രട്ടറി ആസഫ് അലി അനുശോചന കുറിപ്പ് വായിച്ചു. സാംസ്കാരിക സമ്മേളനത്തിന് 'അതിജീവനം' ജനറൽ കൺവീനർ സജി തോമസ് മാത്യു നന്ദി പറഞ്ഞു. കല കുവൈത്ത് ട്രഷറർ പി.ബി. സുരേഷ് വേദിയിൽ സന്നിഹിതനായിരുന്നു. ജിതേഷ് അവതാരകനായി. തുടർന്നു നടന്ന സംഗീത വിരുന്നിന് ചലച്ചിത്ര പിന്നണി ഗായകരായ മൃദുല വാര്യർ, കെ.കെ. നിഷാദ്, സംഗീത്, ഷബീർ അലി, കാരിക്കേച്ചറിസ്റ്റും നടനുമായ ജയരാജ് വാര്യർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.